ArticleKeralaLatest

പദങ്ങൾ കൊണ്ട് അമ്മാനമാടിയ പന്തളം കേരളവർമ്മ

“Manju”

 

കവിതയില്‍ ജനിച്ച് കവിതയില്‍ ജീവിച്ച് കവിതയില്‍ മരിച്ച കവിയാണ് പന്തളം കേരളവര്‍മ്മ നാല്പതാമത്തെ വയസ്സിൽ , 1919 ജ-ൂണ്‍ 11 നാണ് അദ്ദേഹം അന്തരിച്ചത്.അദ്ദേഹം അകാലത്തിൽ പൊലിഞ്ഞിട്ട് 99 വർഷമാവുന്നു

ഹ്രസ്വായുസ്സായിരുന്ന അദ്ദേഹം സമൃദ്ധമായ രചനാ ജീവിതത്തിനുടമയാണ്. 40 വര്‍ഷത്തെ ജീവിതത്തിനിടയില്‍ സംസ്കൃതത്തിലും മലയാളത്തിലുമായി നൂറിലധികം ഖണ്ഡകാവ്യങ്ങള്‍ ഉള്‍പ്പൈടെ വിവിധ സാഹിത്യജനുസ്സുകളിലായി നിരവധി കൃതികള്‍ കേരളവര്‍മ രചിച്ചു. ‘ദൈവമേ കൈ തൊഴാം’ എന്ന പ്രശസ്തമായ പ്രാര്‍ത്ഥനാഗാനം അദ്ദേഹത്തിന്റെ രചനകളില്‍ ഒന്നാണ്.

1904 നവംബര്‍ 16ന് കവനകൗമുദി എന്ന പദ്യപാക്ഷികം സ്വന്തം ഉടമസ്ഥതയിലും പത്രാധിപത്യത്തിലും ആരംഭിച്ചു. അതില്‍ അറിയിപ്പ്, പരസ്യം, മുഖപ്രസംഗം, വാര്‍ത്ത, ഗ്രന്ഥനിരൂപണം തുടങ്ങി എല്ലാ ഇനങ്ങളും പദ്യത്തിലായിരുന്നു. അതിന്റെ മുഖപ്രസംഗത്തില്‍ അദ്ദേഹം സാമൂഹിക, രാഷ്ട്രീയ, സമകാലിക സംഭവങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിച്ചിരുന്നു.

ലളിതവും ഗഹനവുമായ ആശയങ്ങള്‍ സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു പന്തളം കേരളവര്‍മ്മ ചെയ്തത്.
‘പദംകൊണ്ടു പന്താടുന്ന പന്തള’ മെന്നു വിശേഷിക്കപ്പെട്ട പന്തളത്ത് കേരളവര്‍മ്മയുടെ രചനകള്‍ നിയോക്ളാസിക് കാവ്യാപാരമ്പര്യത്തിന്‍റെ ഭാഗമാണ്.
പന്തളം കൊട്ടാരത്തില്‍ ആയിരുന്നു ജനനം.

സുംഭനിസുംഭവധം മണിപ്രവാളം,ഭുജംഗസന്ദേശം,വഞ്ചീശശതകം,ഭാഗീരഥി വഞ്ചിപ്പാട്ട്,രുഗ്മാംഗദചരിതം (മഹാകാവ്യം),വിജയോദയം,
ശ്രീമൂലരാജ വിജയം ഓട്ടന്‍തുള്ളല്‍,ശബരിമലയാത്ര,ശ്രീമൂലപ്രകാശിക,കഥാകൗമുദി,വേണീസംഹാരം (നാടകവിവര്‍ത്തനം).
മുഖ്യകൃതികള്‍:

കവിയും പ്രസാധകനും ആയിരുന്നു മഹാകവി പന്തളം കേരളവര്‍മ്മ എന്നറിയപ്പെടുന്ന കേരളവര്‍മ്മകൊല്ലവര്‍ഷം 1054 മകരം 10ന് (1879 ജനവരി22) പന്തളം കേരളവര്‍മ ജനിച്ചു. രാജകുടുംബത്തില്‍ അമ്മ പുത്തന്‍കോയിക്കല്‍ അശ്വതിനാള്‍ തന്വംഗിത്തമ്പുരാട്ടി. അച്ഛന്‍ കോട്ടയം പുതുപ്പളളി തൃക്കോതമംഗലം പെരിഞ്ഞേലി ഇല്ലത്ത് വിഷ്ണുനമ്പൂതിരി. പാരമ്പര്യ രീതിയിലുള്ള സംസ്‌കൃത വിദ്യാഭ്യാസം നേടി. ബാല്യത്തില്‍ത്തന്നെ കവിതാരചന തുടങ്ങി. ഇരുപതു വയസ്സായപ്പോഴേക്കും കവി എന്ന നിലയില്‍ അറിയപ്പെട്ടുകഴിഞ്ഞിരുന്നു.

12ആം വയസ്സില്‍ സംസ്‌കൃത കവിതകള്‍ എഴുതിത്തുടങ്ങിയ അദ്ദേഹം 19ആം വയസ്സില്‍ മലയാള കവിതകളും എഴുതിത്തുടങ്ങി.1914ല്‍ തിരുവനന്തപുരം എസ്.എം.വി. ഹൈസ്‌കൂളില്‍ ഭാഷാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അവിടെ കൈതമുക്കില്‍ സ്വന്തമായി വീടുവാങ്ങി താമസമുറപ്പിച്ചു. 1979ല്‍ കേരളവര്‍മ്മയുടെ ചില രചനകള്‍ ‘തെരഞ്ഞെടുത്ത കൃതികള്‍’ എന്ന പേരില്‍ പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്റെ സഹോദരി അമ്മുക്കുട്ടിഅമ്മ. ദ്രുതകവിതാ രചനയില്‍ സമര്‍ഥനായിരുന്ന കേരളവര്‍മ കവനകൗമുദിയില്‍ കൂട്ടുകവിതകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി. ഇന്നും പ്രസക്തമായ പല വിഷയങ്ങളെക്കുറിച്ചും മുഖപ്രസംഗങ്ങളും എഴുതി. പ്രസിദ്ധമായ ഒട്ടേറെ ബാലകവിതകളും അദ്ദേഹം രചിച്ചു.

1979ല്‍ ജന്മശതാബ്ദിക്കാലത്ത് പന്തളം കേരളവര്‍മയുടെ തിരഞ്ഞെടുത്ത കൃതികള്‍’ രണ്ടു വാല്യങ്ങളിലായി പ്രകാശിപ്പിച്ചു. കൊച്ചി മഹാരാജാവ് ‘കവിതിലകന്‍’ ബിരുദം നല്‍കി. തിരുവിതാംകൂര്‍ മഹാരാജാവിന്റെ വിദ്വല്‍ സദസ്സില്‍ അംഗമായിരുന്നു.

Related Articles

Back to top button