IndiaLatest

സമുദ്ര നിരപ്പില്‍നിന്ന് 5600 അടി ഉയരത്തില്‍ ഒരു തടാകം

“Manju”

സഞ്ചാരികളെ അദ്ഭുതപ്പെടുത്തി സമുദ്ര നിരപ്പില്‍നിന്ന് 5600 അടി ഉയരത്തിലുള്ള ഖേച്റിയോപാല്‍ തടാകം. വൃക്ഷ നിബിഡമായ പ്രദേശത്ത് സ്ഥിതി ചെയ്തിട്ടും ഒരില പോലും വെള്ളത്തിലില്ല .

തടാകത്തില്‍ ഇലകള്‍ വീണുകിടക്കാന്‍ ഇവിടുത്തെ പക്ഷികള്‍ സമ്മതിക്കില്ലെന്നും അവ തടാകത്തില്‍ വീഴുന്ന ഇലകള്‍ ഉടനെതന്നെ കൊത്തി എടുത്തു കളയുന്നതാണെന്നും നാട്ടുകാര്‍ വിശ്വസിക്കുന്നു. സിക്കിമിലെ ഖേചിയോ പാല്‍ഡ്രി മലനിരകളിലെ തടാകമാണ് ഖേച്റിയോപാല്‍ തടാകം.

പെല്ലിങ്ങില്‍ നിന്നുള്ള ഒരു ഏകദിന യാത്രയായിട്ടാണ് സഞ്ചാരികള്‍ ഖേചിയോപാല്‍ തടാകത്തിലേക്കു പോകാറുള്ളത്. ദരാപ് വില്ലേജ്, റിംബി വെള്ളച്ചാട്ടം എന്നിവയും ഈ റൂട്ടിലെ കാഴ്ചകളില്‍ പെടുന്നു.

പക്ഷിനിരീക്ഷണത്തിന് പേരുകേട്ട സ്ഥലമാണ് തടാകതീരം. വടക്കു കിഴക്കന്‍ ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന സവിശേഷമായ ഒട്ടേറെ സസ്യജാലങ്ങളും ഈ പരിസരത്തു കാണപ്പെടുന്നു.

സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കില്‍ നിന്ന് 147 കി മീ പടിഞ്ഞാറ് ഡെമാസങ് താഴ്‌വരയിലാണ് ഖേചിയോപാല്‍ തടാകം. പെല്ലിങ് ആണ് സമീപ നഗരം.

സമുദ്ര നിരപ്പില്‍നിന്ന് 5600 അടി ഉയരത്തിലുള്ള തടാകത്തെ ഹിന്ദു, ബുദ്ധമത വിശ്വാസികള്‍ പരിപാവനമായിട്ടാണ് കണക്കാക്കുന്നത്.

 

Related Articles

Back to top button