IndiaLatest

പ്രതിഷേധക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി നിഷേധിക്കും

“Manju”

പ്രതിഷേധക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി നിഷേധിക്കും : ബിഹാറില്‍ വിവാദ സർക്കുലർ

‍ശ്രീജ.എസ്

പട്‌ന: പ്രതിഷേധത്തെ പിന്തുണക്കുന്നവരെയും റോഡ് തടയുന്നവരെയും സര്‍ക്കാര്‍ ജോലിക്ക് അയോഗ്യരാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ബിഹാര്‍ പോലീസിന്റെ വിവാദ സര്‍ക്കുലര്‍. പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയോ ധര്‍ണ നടത്തുകയോ റോഡ് തടയുകയോ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളോ സര്‍ക്കാര്‍ കരാറുകളോ ലഭിക്കില്ലെന്ന് സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നു .ചൊവ്വാഴ്ചയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്
പ്രതിഷേധം, റോഡ് തടയല്‍ ഉള്‍പ്പെടെയുള്ള ഏതു കുറ്റ കൃത്യത്തിനും പോലീസ് കേസെടുത്തിട്ടുണ്ടെങ്കില്‍ അക്കാര്യം വ്യക്തികളുടെ പെരുമാറ്റ സര്‍ട്ടിഫിക്കറ്റില്‍ പരാമര്‍ശിക്കാമെന്ന് ബിഹാര്‍ ഡി.ജി.പി എസ്.കെ സിംഗാള്‍ സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കാര്‍ ജോലി,

പാസ്‌പോര്‍ട്ട്, തോക്കിനുള്ള ലൈസന്‍സ് ഉള്‍പ്പെടെയുള്ള വിവിധ കാര്യങ്ങള്‍ക്ക് പോലീസിന്റെ പെരുമാറ്റ സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ നിര്‍ബന്ധമാണ്. അതേസമയം സംസ്ഥാനത്തെ വിവാദ സര്‍ക്കുലറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. ഏകാധിപതികളായ ഹിറ്റ്‌ലറിനും മുസ്സോളിനിക്കും കടുത്ത വെല്ലുവിളിയാണ് നിതീഷ് കുമാര്‍ ഉയര്‍ത്തുന്നതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി ..

Related Articles

Back to top button