KeralaLatest

എസ്.ബി.ഐയില്‍ തുറക്കാം ഉടനടി എസ്.ബി അക്കൗണ്ട്

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയില്‍ അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി നടപടികള്‍ ഏറെ എളുപ്പം. എസ്.ബി.ഐയുടെ വിവിധോദ്ദേശ്യ മൊബൈല്‍ ആപ്പായ യോനോ വഴി ആധാര്‍ അധിഷ്‌ഠിത ഡിജിറ്റല്‍ സേവിംഗ്സ് അക്കൗണ്ടായ ‘എസ്.ബി.ഐ ഇന്‍സ്‌റ്റ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്” ഉടനടി ആരംഭിക്കാം. പാനും ആധാര്‍ നമ്പറും മാത്രമാണ് ഇതിന് വേണ്ടത്. ഏത് സമയത്തും തുറക്കാവുന്ന അക്കൗണ്ടാണിത്. അക്കൗണ്ട് ആരംഭിക്കുന്നവര്‍ക്ക് പ്രാഥമിക റൂപേ എ.ടി.എം/ഡെബിറ്റ് കാര്‍ഡും ലഭിക്കും.

യോനോ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തശേഷം പാനും ആധാര്‍ നമ്പറും നല്‍കുമ്പോള്‍ ലഭിക്കുന്ന ഒ.ടി.പി രേഖപ്പെടുത്തി, ആവശ്യമായ വിവരങ്ങളും നല്‍കി അക്കൗണ്ട് തുറക്കാം. ഒരുവര്‍ഷത്തിനകം അടുത്തുള്ള എസ്.ബി.ഐ ശാഖ സന്ദര്‍ശിച്ച്‌ പൂര്‍ണ കെ.വൈ.സിയിലേക്ക് ഈ അക്കൗണ്ട് അപ്ഗ്രേഡ് ചെയ്യുകയും ചെയ്യാം.

Related Articles

Back to top button