IndiaLatest

ജമ്മു കാശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ചു ; പ്രദേശത്ത് തിരച്ചില്‍ നടത്തുന്നു

“Manju”

സിന്ധുമോള്‍ ആര്‍

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷ സേന മൂന്ന് ഭീകരരെ വധിച്ചു. ഷോപ്പിയാനില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ഭീകരരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കാശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റ് ചെയ്തു.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. പൊലീസിന്റെയും ആര്‍മിയുടെ 44 ആര്‍ആറിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത സംഘമാണ് ഓപ്പറേഷനിലുണ്ടായിരുന്നത്. ഷോപ്പിയാനില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്. ജൂണ്‍ 10 ന് അഞ്ച് തീവ്രവാദികളെ സുരക്ഷ സേന വധിച്ചിരുന്നു.

Related Articles

Back to top button