IndiaLatest

പല മുഖങ്ങളില്‍ ചിരിച്ച്‌ നേതാക്കള്‍, ജനങ്ങള്‍ക്ക് പ്രിയങ്കരം ഈ മാസ്ക്കുകള്‍

“Manju”

സിന്ധുമോള്‍ ആര്‍

 

ഭോപ്പാല്‍: മാസ്ക്കുകള്‍ ജീവിതത്തിന്റെ ഭാഗമായപ്പോള്‍ അതിന് തിളക്കം നല്‍കുകയാണ് മദ്ധ്യപ്രദേശുകാര്‍. വെറുമൊരു മാസ്ക്ക് പോര. വച്ചാല്‍ അത് നാലാള്‍ കാണണം. ആ രീതിയില്‍ മാസ്ക്ക് മാറിയപ്പോള്‍ നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയുമൊക്കെ പല മുഖങ്ങളിലും ചിരിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ മാസ്ക് ഒരു ട്രെന്‍ഡായി മാറുകയാണ്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹന്റേയും, മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റേയും പടം വച്ച മാസ്ക്കുകളുമുണ്ട്.

ഇത്തരത്തിലുള്ള 1000 ത്തിലധികം മാസ്‌ക്കുകള്‍ ദിനം പ്രതി വിറ്റുപോകുന്നുവെന്ന് കടയുടമകള്‍ പറയുന്നത്. മോദിയുടെ മാസ്ക്കിനാണ് പ്രിയമേറെ. അത് കഴിഞ്ഞാല്‍ ശിവരാജ് സിംഗ് ചൗഹന്റേയും മാസ്‌ക്കിനാണ്. രാഹുല്‍ ഗാന്ധിയുടേയും കമല്‍നാഥിന്റേയും മാസ്‌കിനും ആവശ്യക്കാര്‍ ഏറെയാണ്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മാസ്ക്ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമ്പോള്‍ മദ്ധ്യപ്രദേശില്‍ ജനങ്ങള്‍ മാസ്ക്കിനെ സ്വയം ഏറ്റെടുത്തു കഴിഞ്ഞു. പ്രിയ നേതാക്കളാല്‍ ചന്തം പകരുന്ന മാസ്ക്കുകളും വച്ച്‌ ജനങ്ങളങ്ങനെ റോഡിലിറങ്ങുകയാണ്. പൊലീസിനും സര്‍ക്കാരിനും പരമസുഖം. ഒരു പിഴയും ഈടാക്കേണ്ട. ഇനി സിനിമാ താരങ്ങളുടെ പടം വച്ചുള്ള മാസ്ക്കുകള്‍ ഉടനെ ഇറങ്ങുമെന്നാണ് അറിയുന്നത്.
ഉത്തരാഖണ്ഡില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 5000 രൂപ പഴിയും ആറ് മാസം വരെ തടവുമാണ് ശിക്ഷ. ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ വരെയും, ഛത്തീസ്ഗഢില്‍ 100 രൂപയും, ഉത്തര്‍പ്രദേശില്‍ 500 രൂപയുമാണ് പിഴ. കേരളത്തിലും പിഴ ഇങ്ങനെയാണ്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഒഡിഷയിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം കിട്ടില്ല.

Related Articles

Back to top button