IndiaLatest

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: കോവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടുന്ന ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്ക് ശേഷം പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണം. നാളെത്തന്നെ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ക്വാറന്റീന്‍ ഒരുക്കാനായി പഞ്ച നക്ഷത്ര ഹോട്ടലുകളില്‍വരെ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ എന്നിവര്‍ക്ക് ശമ്പളം കൃതമായി നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശമ്പളം ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ആരുഷി ജയിന്‍, ഡോക്ടര്‍ ജെറിയില്‍ ബനിയറ്റ് എന്നിവരുടെ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നാല് ആഴ്ചയ്ക്ക് ശേഷം വീണ്ടും ഹര്‍ജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

Related Articles

Back to top button