India

പാകിസ്ഥാൻ തീവ്രവാദികൾ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു: കരസേനാമേധാവി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : നിയന്ത്രണ രേഖ മുറിച്ചുകടന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ പാകിസ്ഥാന്‍ തീവ്രവാദികൾ ശ്രമിക്കുന്നുണ്ടെന്ന് കരസേനാമേധാവി എം.എം നരവാനെ. മഞ്ഞുകാലം ആരംഭിക്കുന്നതിനു മുന്‍പ് പരമാവധി ഭീകരരെ ഇന്ത്യന്‍ മണ്ണില്‍ എത്തിക്കാനാണ് പാക് സര്‍ക്കാരിന്റെ ശ്രമമെന്നും നരവനെ പറഞ്ഞു.

ഇന്ത്യയുടെ സുരക്ഷാ സന്നാഹങ്ങളും നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ സൈനികരും ശക്തമാണെന്നു അതിര്‍ത്തി ലംഘിച്ച്‌ കയറാന്‍ ശ്രമിച്ച ഒറ്റ തീവ്രവാദിയെപ്പോലും സൈന്യം വെറുതെ വിട്ടിട്ടില്ലെന്നും കരസേനാ മേധാവി, അറിയിച്ചു. ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള തീവ്രവാദവിരുദ്ധ ഓപ്പറേഷനുകളെ കുറിച്ചു സംസാരിക്കുകയായിരുന്നു നരവനെ.

നിയന്ത്രണ രേഖയ്ക്കപ്പുറത്തെ പാകിസ്ഥാന്‍ ഭീകരകേന്ദ്രങ്ങളില്‍ 200 മുതല്‍ 250 വരെ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ സന്നദ്ധരായി നില്‍ക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയില്‍ മാത്രം 17 ഭീകരരെയാണ് കശ്മീരില്‍ സൈന്യം വെടിവെച്ചു കൊന്നത്.

Related Articles

Back to top button