KeralaKollamLatest

കൊല്ലം ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

“Manju”

ശ്രീജ.എസ്

കൊല്ലം: ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 15,17 വാര്‍ഡുകളിലും കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 23ലും നിലവിലുണ്ടായിരുന്ന കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവായി. അതേസമയം കൊല്ലം തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, ഒന്‍പത് വാര്‍ഡുകള്‍, മയ്യനാട് ഗ്രാമപഞ്ചായത്തിലെ 15,16 വാര്‍ഡുകള്‍, കൊല്ലം കോര്‍പ്പറേഷനിലെ മുണ്ടയ്ക്കല്‍, കന്റോണ്‍മെന്റ്, ഉദയമാര്‍ത്താണ്ഡപുരം, ഡിവിഷനുകള്‍, ഇട്ടിവ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 8,10,11,13 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി നിശ്ചയിച്ചു.

Related Articles

Back to top button