KeralaLatest

കേരളത്തില്‍ നിന്ന് തമി‌ഴ്‌നാട്ടിലെത്തിയ 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പോയവരില്‍ ഇന്നലെ ഒറ്റ ദിവസം കൊണ്ട് പതിനാറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് സംസ്ഥാനത്ത് ആശങ്കയാകുന്നു. ഇത്തരത്തില്‍ ഒരു മാസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 65 പേര്‍ക്കാണ്. സംസ്ഥാനത്ത് നിന്ന് കര്‍ണാടകത്തിലേയ്ക്ക് പോയ ഇരുപതിലേറെ പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിദിന കൊറോണ കണക്ക് പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. റോഡ് മാര്‍ഗമോ റെയില്‍ മാര്‍ഗമോ എത്തിയവരിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. രോഗവ്യാപനം കൂടിയതോടെ പുറത്തു നിന്നെത്തുന്ന മുഴുവന്‍ പേരേയും തമിഴ്നാട് പരിശോധിക്കുന്നുണ്ട്. ചെന്നയുടന്‍ നടത്തുന്ന പരിശോധനയിലാണ് രോഗം തമി‌ഴ്നാട്ടിലും കര്‍ണാടകയിലും കണ്ടെത്തിയത്.

സംസ്ഥാനത്ത് മെയ് 4 മുതല്‍ ജൂണ്‍ 6 വരെ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച്‌ കേരളത്തില്‍ ഉറവിടമറിയാത്ത 49 പേരുടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശേഷമുള്ള ദിവസങ്ങളില്‍ രോഗം ബാധിച്ച 20ലേറെ പേരുടെ ഉറവിടവും വ്യക്തമല്ല. ഉറവിടമറിയാത്ത രോഗബാധ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നതിനൊപ്പം ആശങ്ക പരത്തുന്നതാണ്. സംസ്ഥാനത്ത് നിശ‌ബ്‌ദ രോഗവ്യാപനം പരക്കുന്നതിന്റെ സൂചനയായാണ് ഇതിനെ വിദഗ്ധര്‍ കാണക്കാക്കുന്നത്.

Related Articles

Back to top button