KeralaLatest

സംസ്ഥാനത്ത് 138 പേര്‍ക്ക് കോവിഡ്; നാലാം ദിവസവും രോഗികളുടെ എണ്ണം 100 കവിഞ്ഞു

“Manju”

തിരുവനന്തപുരം • സംസ്ഥാനത്ത് തിങ്കളാഴ്ച 138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ രോഗനിരക്കാണിത്. തുടർച്ചയായ നാലാം ദിവസമാണ് രോഗികളുടെ എണ്ണം 100 കവിയുന്നത്.

രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈത്ത്-43, യുഎഇ-14, ഖത്തര്‍-14, സൗദി അറേബ്യ-9, ഒമാന്‍-4, ബഹ്റിന്‍-1, റഷ്യ-1, നൈജീരിയ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര-18, തമിഴ്‌നാട്-12, ഡല്‍ഹി-10, ബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, കര്‍ണാടക-1, ആന്ധ്ര പ്രദേശ്-1, പഞ്ചാബ്-1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി ജില്ലയിലെ 2 പേര്‍ക്കും തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 88 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കോവിഡ് പോസിറ്റീവായവർ, ജില്ല തിരിച്ച്

മലപ്പുറം– 17
പാലക്കാട്– 16
എറണാകുളം– 14
കൊല്ലം– 13
കോട്ടയം– 13
ആലപ്പുഴ– 12
തൃശൂര്‍– 12
തിരുവനന്തപുരം– 11
കാസർകോട്– 9
കോഴിക്കോട്– 5
വയനാട്– 5
പത്തനംതിട്ട– 4
ഇടുക്കി– 4
കണ്ണൂര്‍– 3

കോവിഡ് നെഗറ്റീവായവർ, ജില്ല തിരിച്ച്

മലപ്പുറം– 26 (ഒരു തൃശൂര്‍, ഒരു ആലപ്പുഴ, ഒരു പാലക്കാട്)
കണ്ണൂര്‍– 18 (2 കാസർകോട്, ഒരു കോഴിക്കോട്, ഒരു തൃശൂര്‍)
പാലക്കാട്– 11
എറണാകുളം– 9
കോഴിക്കോട്– 7
കാസര്‍കോട്– 7
കോട്ടയം– 4
തൃശൂര്‍– 4
ഇടുക്കി– 2.

1540 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,747 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,351 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,45,225 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 2126 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 4734 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, ഓഗ്മെന്റഡ് സാംപിള്‍, സെന്റിനല്‍ സാംപിൾ, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,85,903 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 2266 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

Related Articles

Back to top button