KannurKeralaLatest

മട്ടന്നൂർ കെ.എസ്.യു ശുഹൈബ് പഠനസഹായി രണ്ടാംഘട്ട സ്മാർട്ട്‌ ടെലിവിഷൻ വിതരണം ആരംഭിച്ചു.

“Manju”

 

മട്ടന്നൂർ : ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങേവുവാൻ കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന “ശുഹൈബ് പഠനസഹായി” പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. കോളയാട് ആലച്ചേരി മേഖലയിലെ 2 വിദ്യാർത്ഥികളടങ്ങുന്ന കുടുംബത്തിന് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് സ്മാർട്ട്‌ ടെലിവിഷൻ കൈമാറി. ഉനൈസ് കോളയാട്, സുനീഷ്.എ.പി, ബിലാൽ ഇരിക്കൂർ, അൽജോ ജോർജ്, റയീസ് ഉളിയിൽ, അഫ്സൽ കോളയാട് തുടങ്ങിയവർ നേതൃത്വം നൽകി.

ഹർഷദ്ലാൽ തലശ്ശേരി

Related Articles

Back to top button