Latest

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ച്‌ കാനഡ

“Manju”

ഒട്ടാവ: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ നിര്‍ത്തിവെച്ച്‌ കാനഡ. യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കാനഡ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്രയാണ് ഇക്കാര്യം അറിയിച്ചത്. 30 ദിവസത്തേക്കാണ് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.

ഇന്ത്യയ്ക്ക് പുറമെ പാകിസ്താനില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും കാനഡയിലെത്തിയ വിമാന യാത്രികരില്‍ കോവിഡ് കേസുകള്‍ കൂടുതലായി കണ്ടെത്തിയതിനാല്‍ ഈ രാജ്യങ്ങളില്‍ നിന്നും കാനഡയിലേക്കുള്ള വാണിജ്യ, സ്വകാര്യ യാത്രാ വിമാനങ്ങളെല്ലാം 30 ദിവസത്തേക്ക് താത്ക്കാലികമായി നിര്‍ത്തിവെച്ചുവെന്ന് ഒമര്‍ അല്‍ഗാബ്ര വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി.

സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മുന്നോട്ടുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചരക്ക് വിമാനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. വാക്‌സിനുകള്‍, പിപിഇ കിറ്റുകള്‍, മാസ്‌ക്കുകള്‍, മറ്റ് വസ്തുക്കള്‍ തുടങ്ങിയവയുടെ കയറ്റുമതി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button