IndiaLatest

പുതിയ ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഐഎസ്‌ആര്‍ഒ

“Manju”

ഡല്‍ഹി: പുതിയ ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ബഹിരാകാശ സംഘടനയായ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍. അന്തരീക്ഷ പഠനത്തിനായി പുതിയ രണ്ട് ഉപഗ്രഹങ്ങളാണ് ഐഎസ്‌ആര്‍ഒ നിര്‍മ്മിക്കുന്നത്.

അന്തരീക്ഷത്തിലെ ഏറ്റവും മുകളിലെ പാളിയെക്കുറിച്ച്‌ പഠിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയുമാണ് ഉപഗ്രഹങ്ങളുടെ ലക്ഷ്യം. ഭൂമിയോടടുത്ത് സ്ഥിതിചെയ്യുന്ന ഭ്രമണപഥമായ ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റിലൂടെയായിരിക്കും ഈ ഉപഗ്രഹങ്ങള്‍ സഞ്ചരിക്കുക. സൂര്യന്റെ കിരണങ്ങള്‍ ഏറ്റവും ശക്തമായി പതിക്കുന്ന ആദ്യത്തെ മേഖലയെന്ന നിലയ്ക്ക്, ഈ ഭാഗത്തെ കുറിച്ചുള്ള പഠനങ്ങള്‍ വളരെ വിലപ്പെട്ടതാണ്.

ഡിസ്റ്റര്‍ബ്ഡ് ആന്‍ഡ് ക്വയറ്റ് ടൈം അയണോസ്ഫിയര്‍തെര്‍മോസ്ഫിയര്‍ ഹൈ ആള്‍ട്ടിട്യൂഡ്, അഥവാ ദിശ എല്‍, ദിശ എച് എന്നിങ്ങനെയായിരിക്കും ഈ ഉപഗ്രഹങ്ങള്‍ക്ക് പേരു നല്‍കുക. ഭൂമധ്യരേഖയില്‍ നിന്നും ഏതാണ്ട് 85 ഡിഗ്രി ചെരിവില്‍ ആയിരിക്കും ദിശ എച് സ്ഥാപിക്കപ്പെടുക. അതേസമയം, ദിശ എല്‍, 25 ഡിഗ്രി ചെരിവിലായിരിക്കും സ്ഥാപിക്കപ്പെടുകയെന്ന് ഐഎസ്‌ആര്‍ഒ സയന്റിഫിക് സെക്രട്ടറി ഡോക്ടര്‍ ശാന്തനു വ്യക്തമാക്കി.

 

Related Articles

Back to top button