KeralaLatestMalappuram

സമ്പാദ്യ പദ്ധതിയുടെ മറവില്‍ തട്ടിപ്പ്

“Manju”

സഞ്ചയിക' നിന്നു; ഇനി വിദ്യാര്‍ഥി സമ്പാദ്യപദ്ധതി | Thiruvananthapuram
പയ്യോളി: തപാല്‍ വകുപ്പിന്റെ കീഴിലുള്ള ദേശീയ സമ്പാദ്യപദ്ധതിയുടെ മറവില്‍ ഏജന്‍റായ യുവതി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. മണിയൂര്‍ പഞ്ചായത്തിലെ എളമ്പിലാട്, മുതുവന, കുറുന്തോടി, കുന്നത്തുകര പ്രദേശങ്ങളിലെ നൂറിലധികം നിക്ഷേപകരായ വീട്ടമ്മമാരുടെ അരക്കോടിയിലധികം രൂപയാണ് പദ്ധതിയുടെ മറവില്‍ യുവതി തട്ടിയെടുത്തതായി പരാതിയുയര്‍ന്നിരിക്കുന്നത്.
അഞ്ച് വര്‍ഷത്തേക്ക് പതിനായിരങ്ങള്‍ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള നിക്ഷേപ പദ്ധതികളിലാണ് വന്‍തട്ടിപ്പ് നടന്നിരിക്കുന്നത്. മാസത്തില്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പണം കാര്‍ഡില്‍ രേഖപ്പെടുത്തി നല്‍കുന്നുവെങ്കിലും പണം വടകര ഹെഡ് പോസ്റ്റ് ഓഫിസില്‍ ഏജന്‍റ് അടച്ചിട്ടിെല്ലന്ന് നിക്ഷേപകരുടെ അന്വേഷണത്തില്‍ വ്യക്തമായി.
മൂന്ന് ലക്ഷം രൂപ നിക്ഷേപിച്ച കുറുന്തോടി സ്വദേശിയായ വീട്ടമ്മയുടെ പതിനായിരം രൂപ മാത്രമാണ് അടച്ചിട്ടുള്ളത്. മുതുവന സ്വദേശിക്ക് നാല്‍പതിനായിരം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. പാസ്ബുക്കിലെ യഥാര്‍ഥ പേര് വെട്ടിമാറ്റി വ്യാജ പാസ്ബുക്ക് നല്‍കി മറ്റൊരാളുടെ മൂന്ന് ലക്ഷം രൂപയും തട്ടിപ്പിന്റെ ഭാഗമായി നഷ്ടപ്പെട്ടിട്ടുണ്ട്.
2015ല്‍ അഞ്ച് വര്‍ഷത്തേക്ക് തുടങ്ങിയ നിക്ഷേപത്തിന്റെ കാലാവധി 2020 സെപ്റ്റംബറില്‍ അവസാനിച്ചുവെങ്കിലും, തുക തിരിച്ച്‌ നല്‍കുന്നതുസംബന്ധിച്ച്‌ കോവിഡിെന്‍റയും ലോക്ഡൗണിന്റെയും പേരുപറഞ്ഞ് ഏജന്‍റായ യുവതി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. അതിനിടയില്‍ യുവതി നാട്ടിലെ പരിചയക്കാരോട് സ്വര്‍ണാഭരണങ്ങള്‍ കടം വാങ്ങി പണയം വെച്ചതായും ആരോപണമുണ്ട്.
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വഴിയാണ് ഏജന്റിനെ നിയമിച്ചിരുന്നത്. തട്ടിപ്പിനിരയായ നിരവധി പേര്‍ പരാതിയുമായി ബ്ലോക്ക് ഓഫിസില്‍ എത്തിയിട്ടുണ്ട്. പയ്യോളി പൊലീസ് സ്റ്റേഷനിലും, തട്ടിപ്പിന് ഇരയായവര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

Related Articles

Back to top button