KeralaLatestPalakkad

സ്വാതന്ത്ര്യ സമര സേനാനി എ. ഉണ്ണി മേനോൻ അന്തരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ഒറ്റപ്പാലം: സ്വാതന്ത്ര്യ സമര സേനാനി തോട്ടക്കര വൃന്ദാവനിൽ എ. ഉണ്ണി മേനോൻ (91) അന്തരിച്ചു. സംസ്കാരം ഉച്ചകഴിഞ്ഞു 2 ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. കോഴിക്കോട് കൊയിലാണ്ടി അലമ്പത്തൂർ കുടുംബാംഗമായ ഉണ്ണി മേനോൻ എംഎസ്പിയുടെ ഭാഗമായി അഡീഷനൽ എമർജൻസി ഫോഴ്സിൽ ജോലിയിലിരിക്കെയാണ് സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ പങ്കെടുത്തത്.

സമരം ചെയ്തതിനു ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ടു. 1947 ൽ രാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ മുംബൈയിലെ ഗിരിഗം ചൗഹാട്ടി മൈതാനത്ത് ദേശീയ പതാക ഉയർത്തി. എംഎസ്പിയിൽ നിന്നു പിരിച്ചുവിടപ്പെട്ട ശേഷം തമിഴ്നാട് ഹാൻഡ്‌ലൂം വീവേഴ്സ് സഹകരണ സൊസൈറ്റിയിൽ ജീവനക്കാരനായിരുന്നു.

Related Articles

Back to top button