Thiruvananthapuram

പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

“Manju”

എസ് സേതുനാഥ്

തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തൊളിക്കോട് ടൗണ്‍, ആനപ്പെട്ടി വാര്‍ഡ്(പാമ്പാടി, തേവന്‍പാറ, കണ്ണങ്കര പ്രദേശങ്ങള്‍ മാത്രം), തേവന്‍പാറ വാര്‍ഡ്(തേക്കുമ്മൂട്, ഉണ്ടപ്പാറ, കാവുംമൂല പ്രദേശങ്ങള്‍ മാത്രം, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ചാവര്‍കോട്, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പ്, ഒറ്റശേഖരമംഗലം, കുറവര, വലിക്കോട്, കടമ്പാറ, തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കടകംപള്ളി(കിള്ളിക്കുന്നം ലെയിന്‍), പേട്ട വാര്‍ഡ്, പൂജപ്പുര(വിവേകാനന്ദ നഗര്‍ ആര്‍.എ), കാച്ചാണി വാര്‍ഡ്, കരകുളം ഗ്രാമപഞ്ചായത്തിലെ കരയലത്തുകോണം വാര്‍ഡ്, ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ അരയൂര്‍ കിഴക്ക്, ചെങ്കല്‍ കിഴക്ക്, വ്‌ളാത്താങ്കര കിഴക്ക്, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ കൊലിച്ചിറ, മുട്ടപ്പലം, മരുതത്തൂര്‍ എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിന പുറത്തു പോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.

കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

രോഗം കുറയുന്ന പശ്ചാത്തലത്തില്‍ മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ പള്ളിയറ വാര്‍ഡ്, നെല്ലനാട് ഗ്രാമപഞ്ചായത്തിലെ മണ്ഡപക്കുന്ന് വാര്‍ഡ്, മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ കട്ടയ്ക്കാല്‍ വാര്‍ഡ്, കാരോട് ഗ്രാമപഞ്ചായത്തിലെ മാറടി, കുന്നിയോട്, കാക്കവിള, പുതുശ്ശേരി, പഴയ ഉച്ചക്കട, വെണ്‍കുളം എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button