KeralaLatestThiruvananthapuram

ക്രഷർ യൂണിറ്റിനെതിരെ സ്ത്രീകളുടെ പ്രതിഷേധ ജാഥ

“Manju”

ജ്യോതിനാഥ് കെ പി

മാണിക്കൽ: ശാന്തിഗിരി പെട്രോൾപമ്പിന് സമീപം ജനവാസ മേഖലയിൽ ആരംഭിക്കാൻ പോകുന്ന ക്രഷർ യൂണിറ്റിനെതിരെ കോലിയക്കോട് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികളായ സ്ത്രീകളുടെ പ്രതിഷേധ ജാഥ വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് പൂലന്തറ ജംഗ്ഷനിൽ നിന്നും കോലിയ ക്കോട് ജംഗ്ഷൻ വരെ നടത്തുന്നു. നിലവിൽ ജല ദൗർലഭ്യം അനുഭവപ്പെടുന്ന പ്രദേശത്ത് ക്രഷർ യൂണിറ്റ് വരുന്നതോടെ വലിയ അളവിലുള്ള ചൂഷണത്തിന് കാരണമാകും.

യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഉണ്ടാവുന്ന വായു മലിനീകരണം ജനങ്ങളുടെ ആരോഗ്യത്തിനേയും പ്രദേശത്തെ കൃഷിയേയും ദോഷകരമായി ബാധിക്കും. ജനങ്ങളുടെ പരാതികൾ എല്ലാംതന്നെ അവജ്ഞയോടെ തള്ളിക്കളയുകയാണ് പഞ്ചായത്ത് അധികാരികൾ ചെയ്തതെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ആർ രാജേഷ് കുമാർ അറിയിച്ചു.

Related Articles

Back to top button