IndiaLatest

മുഖ്യമന്ത്രി ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

“Manju”

 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 8:30-നായിരുന്നു കൂടിക്കാഴ്ച. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുത്തതിന് ശേഷം കേരള മുഖ്യമന്ത്രിയുമായി നടത്തിയ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.

വൈകിട്ട് കേരള ഹൗസില്‍ കേന്ദ്ര സെക്രട്ടറിമാര്‍ക്ക് മുഖ്യമന്ത്രി വിരുന്നൊരുക്കും. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെ 49 കേന്ദ്ര സെക്രട്ടറിമാര്‍ക്കാണ് ക്ഷണം. വിരുന്നില്‍ ചീഫ് സെക്രട്ടറിയും പങ്കെടുക്കും. നാളെയും മറ്റന്നാളും ചേരുന്ന പി ബി യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍ എത്തിയത്.

 

Related Articles

Back to top button