KeralaLatestThiruvananthapuram

കാർഡ് ഇല്ലാത്തവർക്കും കേന്ദ്ര റേഷൻ; നടപടിയായി

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സംസ്ഥാനത്തു കേന്ദ്ര റേഷൻ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളായി. റേഷൻ കാർഡ് ഇല്ല എന്നുള്ള സത്യവാങ്മൂലം വാങ്ങിയും ആധാർ കാർഡിന്റെയും എല്ലാ കുടുംബാംഗങ്ങളുടെയും വിവരങ്ങൾ സമർപ്പിച്ചും 5കിലോഗ്രാം വരെ അരി സൗജന്യനിരക്കിൽ വാങ്ങാം. ഈ മാസം തന്നെ വിതരണം ആരംഭിക്കും. ഇതു സംബന്ധിച്ചു സിവിൽ സപ്ലൈസ് ഡയറക്ടർ എല്ലാ ജില്ലാ സപ്ലൈ ഓഫിസർമാർക്കും നിർദേശം നൽകി.

നൽകുന്ന വിവരങ്ങൾ തെറ്റാണെന്നു കണ്ടാൽ പിഴയും ശിക്ഷാനടപടികളും സ്വീകരിക്കാൻ തയാറാണെന്നും സത്യവാങ്മൂലത്തിൽ പരാമർശിക്കണം. ഇങ്ങനെ അരി വാങ്ങുന്നവരുടെ പട്ടികയും ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും എല്ലാ താലൂക്ക് സപ്ലൈ ഓഫിസർമാരും സിറ്റി റേഷനിങ് ഓഫിസർമാരും ദിനംപ്രതി തയാറാക്കി സൂക്ഷിക്കണം. തുടർന്ന് ജില്ലാ സപ്ലൈ ഓഫിസർമാർ ഇതു ക്രോഡീകരിച്ചു സിവിൽ സപ്ലൈസ് ഡയറക്ടറേറ്റിൽ അറിയിക്കണം.

ഇപ്രകാരം നൽകുന്ന അരിയുടെ ചെലവിനുള്ള തുക പിഎം കെയേഴ്സ് ഫണ്ടിൽ നിന്നു നൽകുമെന്നാണു സൂചന. നിലവിൽ പിങ്ക്, മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഏപ്രിൽ മുതൽ സൗജന്യ കേന്ദ്ര റേഷൻ അനുവദിക്കുന്നുണ്ട്. കാർഡിലെ ഓരോ അംഗത്തിനും 5 കിലോ അരിയാണു സൗജന്യമായി നൽകുന്നത്.

Related Articles

Back to top button