KeralaLatest

ശബരിമല ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി

“Manju”

ശ്രീജ.എസ്

 

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിന് വിശ്വാസികളെ അനുവദിക്കാനുള്ള സര്‍ക്കാരിന്‍റെയും ദേവസ്വം ബോര്‍ഡിന്റെയും തീരുമാനത്തിനെതിരെ ശബരിമല അയ്യപ്പ സേവാ സമാജം ഹൈക്കോടതിയി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി.

സര്‍ക്കാര്‍ തീരുമാനം അറിഞ്ഞ ശേഷം ഹര്‍ജി പരിഗണിക്കാമെന്നായിരുന്നു കോടതി നിലപാട്. സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മിഥുന മാസ പൂജയ്ക്കും, ഉത്സവത്തിനും ഭക്തരെ പ്രവേശിപ്പിക്കാനുള്ള തീരുമാനമാണ് ഹര്‍ജിയില്‍ പറയുന്നത്.

Related Articles

Back to top button