LatestThiruvananthapuram

കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

“Manju”

 

[3:26 PM, 2020-06-26] Sreeja A&C: ശ്രീജ.എസ്

 

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. ഇന്നു രാവിലെ മണ്ണന്തലയ്ക്ക് സമീപം ചിറ്റാഴ പാലത്തിനോട് ചേര്‍ന്നാണ് ബസ് അപകടത്തില്‍പ്പെട്ടത്. പാലത്തിന്റെ കൈവരിയോട് ചേര്‍ന്നുള്ള ഭാഗത്ത് ബസ് ഇടിച്ചു നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ കൈവരി തകര്‍ന്നു. തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്നു ബസ്. റോഡിലെ ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Related Articles

Back to top button