IndiaLatest

ഡിജിറ്റല്‍ പേമെന്റ് സിസ്റ്റം ‘ഇ-റുപി’ പ്രധാനമന്ത്രി നാളെ അവതരിപ്പിക്കും

“Manju”

ന്യൂഡല്‍ഹി : ഡിജിറ്റല്‍ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പര്‍ക്കരഹിതവുമായ ഉപകരണമാണ് ഇ-റുപി. ഇത് ഒരു ക്യുആര്‍ കോഡ് അല്ലെങ്കില്‍ എസ്‌എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചര്‍ ആണ്, ഇത് ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് എത്തിക്കുന്നു. ഈ തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്‌മെന്റ് സംവിധാനത്തിന്റെ ഉപയോക്താക്കള്‍ക്ക് കാര്‍ഡ്, ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ആക്‌സസ് ഇല്ലാതെ സേവന ദാതാവില്‍ വൗച്ചര്‍ റെഡീം ചെയ്യാന്‍ കഴിയും. ഇ റുപിയുടെ അവതരണം പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച നടത്തും.

സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ & കുടുംബ ക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യുപിഐ പ്ലാറ്റ്ഫോമില്‍ ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത്. പ്രീ-പെയ്ഡ് ആയതിനാല്‍, ഒരു ഇടനിലക്കാരന്റെയും പങ്കാളിത്തമില്ലാതെ സേവന ദാതാവിന് സമയബന്ധിതമായി പണമടയ്‌ക്കുന്നത് ഇത് ഉറപ്പ് നല്‍കുന്നു. ഇ-റുപി സേവനങ്ങളുടെ സ്പോണ്‍സര്‍മാരെ ഗുണഭോക്താക്കളുമായും സേവനദാതാക്കളുമായും ഒരു ഫിസിക്കല്‍ ഇന്റര്‍ഫേസ് ഇല്ലാതെ ഡിജിറ്റല്‍ രീതിയില്‍ ബന്ധിപ്പിക്കുന്നു. ഇടപാട് പൂര്‍ത്തിയായതിനുശേഷം മാത്രമേ സേവന ദാതാവിന് പണമടയ്‌ക്കാന്‍ കഴിയൂ എന്നും ഇത് ഉറപ്പാക്കുന്നു.

Related Articles

Back to top button