IndiaLatest

43 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ലഭിച്ചതായി റിപ്പോര്‍ട്ട്

“Manju”

ന്യൂഡല്‍ഹി : പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന പദ്ധതി’യിലൂടെ രാജ്യത്തെ 43 കോടി ജനങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതില്‍ പകുതിയിലധികം ഗുണഭോക്താക്കളും സ്ത്രീകളാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതതല വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

2014 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പാവങ്ങള്‍ക്ക് വേണ്ടി ‘പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന എന്ന പദ്ധതി’ ആരംഭിച്ചത്. പിഎംജെഡിവൈ പദ്ധതി പ്രകാരം സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ ഏത് ബാങ്ക് ശാഖകളിലൂടെയും അക്കൗണ്ട് തുറക്കാന്‍ കഴിയും. ബാങ്കിംഗ് സേവനങ്ങളും ഇതിലൂടെ സൗജന്യമാണ്.

ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴിയുള്ള പണ കൈമാറ്റം, കേന്ദ്ര , സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ ചെക്ക് കൈമാറ്റം തുടങ്ങിയ സേവനങ്ങളും സൗജന്യമാണ്. ഒരു മാസത്തിനുള്ളില്‍ നടത്താവുന്ന നിക്ഷേപങ്ങളുടെ എണ്ണത്തിനും മൂല്യത്തിനും പരിധിയില്ല എന്നതാണ് മറ്റൊരു സവിശേഷത.

Related Articles

Back to top button