KeralaLatest

സമൂഹത്തെ ചേർത്ത് പിടിച്ച് തൂലിക ചലിപ്പിച്ചു കൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് കൂക്കാനം റഹ്മാൻ: അംബിക സുതൻ മാങ്ങാട്

“Manju”

സമൂഹത്തിലെ യാതനകളും വേദനകളും തൊട്ടറിഞ്ഞ് എഴുത്തിലൂടെ പ്രാഗൽഭ്യം തെളിയിച്ച ഒരു വ്യക്തിയാണ് കൂക്കാനം റഹ്മാനെന്ന് പ്രമുഖ സാഹിത്യകാരൻ ഡോ: അംബിക സുതൻ മാങ്ങാട് അഭിപ്രായപ്പെട്ടു.

അദ്ദേഹം രചിച്ച” പറയാൻ മടിക്കുന്ന രഹസ്യങ്ങൾ” എന്ന അനുഭവ കുറിപ്പ് പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്ന് അംബിക സുതൻ മാങ്ങാട്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിത പ്രസാസങ്ങൾ അവരുടെ ഒപ്പം നിന്ന് പഠിക്കുകയും ആ നേരനുഭവങ്ങൾ നിരന്തരമായി വാർത്താ മാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിക്കാൻ അഭംഗുരം എഴുതുകയാണ് അദ്ധ്യാപകനായിരുന്ന കൂക്കാനം റഹ്മാനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കാഞ്ഞങ്ങാട് ഓർഫനേജ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ എ.ഹമീദ് ഹാജി അദ്ധ്യക്ഷം വഹിച്ചു.പാറയിൽ അബൂബക്കർ പുസ്തക പരിചയം നടത്തി.ഫരീദ കോട്ടപ്പുറം, കരിവെള്ളൂർ വിജയൻ, ഫ്രൊ: ശ്രീനാഥ് തുടങ്ങിയവർ സംസാരിച്ചു.

ഷാഫി ചൂരിപ്പള്ളം സ്വാഗതവും, സി.പി.വി.വിനോദ് കുമാർ നന്ദിയും പറഞ്ഞു.
വായനാവാരാചരണത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല വായനാ മൽസരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ നിരഞ്ജന, ഗോപിക, സേതു ലക്ഷ്മി എന്നീ വിദ്യാർത്ഥികൾക്ക് പുസ്തകം നൽകിയാണ് പറയാൻ മടിക്കുന്ന രഹസ്യങ്ങൾ പ്രകാശനം ചെയ്തത്.

അനൂപ് എം സി

Related Articles

Back to top button