IndiaLatest

ഇന്ത്യ-റഷ്യ 21ാമത് വാര്‍ഷിക ഉച്ചകോടി ഇന്ന്

“Manju”

ഇന്ത്യ-റഷ്യ 21ാമത് വാര്‍ഷിക ഉച്ചകോടി ഇന്ന് ഡല്‍ഹിയില്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ അഫ്ഗാനിസ്താന്‍ വിഷയം പ്രധാന ചര്‍ച്ചയാകും. പ്രതിരോധം, വ്യാപാരം, ഊര്‍ജ്ജ സംരക്ഷണം, വികസനം എന്നീ വിഷയങ്ങളില്‍ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കും.

എസ്-400 മിസൈല്‍ സംവിധാനം ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട പുരോഗതി ഇരു നേതാക്കളും വിലയിരുത്തും. അഫ്ഗാനിസ്ഥാനിലെ രാഷ്‌ട്രീയസംഘര്‍ഷവും താലിബാന്‍ ഭരണത്തിന്റെ ഭാവിയും ഇരു നേതാക്കളും വിലയിരുത്തും.

Related Articles

Back to top button