KeralaLatest

വൈറ്റ് ബോർഡ് പദ്ധതി ഉദ്ഘാടനം ചെയ്തു 

“Manju”

അജിത് ജി.പിള്ള

ചെങ്ങന്നൂർ : ഭിന്നശേഷിവിഭാഗം കുട്ടികൾക്കായുള്ള ഓൺലൈൻ പഠനസഹായപദ്ധതി വൈറ്റ് ബോർഡിന് ചെങ്ങന്നൂർ ഉപജില്ലയിൽ തുടക്കമായി. സംസഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി ജൂൺ 1 മുതൽ ഓൺലൈൻ പഠനം ആരംഭിച്ചിരുന്നു. എന്നാൽ ഭിന്നശേഷിവിഭാഗം കുട്ടികൾക്ക് ഈ ക്ലാസുകൾ ഉപയോഗിക്കുവാൻ കഴിയില്ല. സാധാരണ ക്ലാസ് റൂം പ്രവർത്തനങ്ങൾ അനുരൂപീകരണം നടത്തിയാണ് ഇവർക്കായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ അനുരൂപീകരണം നടത്തിയ പ്രവർത്തനങ്ങളാണ് വൈറ്റ് ബോർഡിലൂടെ  അവതരിപ്പിക്കുന്നത്. ഓരോ വിഭാഗം കുട്ടികൾക്കും പ്രത്യേകം അനുരൂപീകരണ വീഡിയോ പാഠങ്ങളാണ്  റിസോഴ്സ് അധ്യാപകർ അവതരിപ്പിക്കുന്നത്. പഞ്ചായത്ത് തലത്തിൽ ഭിന്നശേഷി വിഭാഗം കുട്ടികളുടെ രക്ഷിതാക്കളെ ഉൾക്കൊള്ളിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുകളിലൂടെ കുട്ടികൾക്ക് ആവശ്യമായ പഠനപിന്തുണ നൽകുന്നതോടൊപ്പം അവരുടെ പഠനപുരോഗതി വിലയിരുത്തുകയും ചെയ്യുന്നു. യുട്യൂബ് ചാനലിൽ വൈറ്റ് ബോർഡ് ക്ലാസുകൾ ലഭ്യമാണ്. പഠനസൗകര്യമില്ലാത്ത ഭിന്നശേഷി വിദ്യാർഥിയ്ക്ക് ടെലിവിഷൻ വിതരണം ചെയ്ത്  കൊണ്ട് വൈറ്റ് ബോർഡിന്റെ ചെങ്ങന്നൂർ ഉപജില്ലാതല ഉദ്ഘാടനം എം.എൽ. എ. സജി ചെറിയാൻ നിർവഹിച്ചു. ചടങ്ങിൽ എസ്. എസ്. കെ. ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ എ. സിദ്ദീഖ്, ചെങ്ങന്നൂർ  ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ജി. കൃഷ്ണകുമാർ, ക്ലസ്റ്റർ കോർഡിനേറ്റർ ഹരിഗോവിന്ദ് വി., റിസോഴ്സ്‌ അധ്യാപിക മീനു കെ. എ. തുടങ്ങിയവർ സംസാരിച്ചു .

Related Articles

Back to top button