KeralaLatest

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍

“Manju”

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽ പറത്തി സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ,ദൃശ്യങ്ങൾ  പുറത്ത് | covid protocol violation in kerala secretariat

ശ്രീജ.എസ്

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍. സെക്രട്ടേറിയറ്റ് കന്റീന്‍ ഭരണസമിതിയുടെ തിരഞ്ഞെടുപ്പിലാണ് നൂറുകണക്കിനു ജീവനക്കാരുടെ തള്ളിക്കയറ്റം ഉണ്ടായത്. സെക്രട്ടേറിയേറ്റിലെ ഡര്‍ബാര്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ജീവനക്കാര്‍ കൂട്ടം കൂടി നില്‍ക്കുന്നതിന്റെയും തിരക്ക് കൂട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

കോവിഡ് ബാധിതരുടെ എണ്ണം കുതിച്ച്‌ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതായി മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിറ്റേന്നു തന്നെ അതെല്ലാം ഭരണസിരാകേന്ദ്രത്തില്‍ ലംഘിക്കപ്പെടുന്ന കാഴ്ചയുണ്ടാകുന്നത്.

സെക്രട്ടേറിയറ്റിലെ 5,500 വോട്ടര്‍മാരാണ് കാന്റീന്‍ ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്. രാവിലെ 10നു തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് അഞ്ചു മണി വരെയാണ്. 24 സ്ഥാനാര്‍ഥികളാണു മത്സര രംഗത്ത്.

Related Articles

Back to top button