KeralaLatestThrissur

ഹയർ സെക്കന്ററി പരീക്ഷയിൽ തൃശ്ശൂര്‍  ജില്ലയ്ക്ക് 87.13 ശതമാനം വിജയം. വി എച്ച് എസ് ഇ യിൽ 82.31 ശതമാനം വിജയം.

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

ഹയർ സെക്കന്ററി പരീക്ഷയിൽ തൃശ്ശൂര്‍  ജില്ലയ്ക്ക് 87.13 ശതമാനം വിജയം. വി എച്ച് എസ് ഇ യിൽ 82.31 ശതമാനം വിജയം.

28461 പേരാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്. 1662 കുട്ടികള്‍ക്ക് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചു. 202 സ്കൂളുകളിലായി 32665 പേരാണ് ജില്ലയിൽ ഹയർസെക്കന്ററി പരീക്ഷ എഴുതിയത്.

വിഎച്ച്എസ്ഇ പരീക്ഷയിൽ 82.31 ആണ് വിജയശതമാനം. 1745 വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടി. 2120 വിദ്യാർത്ഥികളാണ് ജില്ലയിൽ വി എച്ച് എസ് ഇ പരീക്ഷ എഴുതിയത്.

ടെക്നിക്കൽ സ്‌കൂളുകളിൽ 63.64 ശതമാനമാണ് വിജയം. വിജയികൾക്ക് അഭിനന്ദനങ്ങൾ.

പ്രതീക്ഷിച്ച പോലെ മാർക്കും വിജയവും ലഭിച്ചില്ലെന്ന് കരുതുന്നവരുണ്ടാകാം. അവർ അൽപം പോലും നിരാശപ്പെടേണ്ടതില്ല. വലിയ വിജയങ്ങൾ പരീക്ഷകളിലും ജീവിതത്തിലും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇച്ഛാശക്തിയും പരിശ്രമവും മാത്രം മതി അതിന്. അതിലേക്കുള്ള ഒരു ചുവടുവെയ്പാകട്ടെ ഈ ദിനം.

Related Articles

Back to top button