Kerala

ചൊവ്വാഴ്ച കടകൾ അടച്ചിടും; വ്യാപാരി വ്യവസായി ഏകോപന സമിതി

“Manju”

തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പേരിൽ കടകൾ അടച്ചിടുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി വ്യാപാരികൾ. കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സമരം ആരംഭിക്കാനാണ് വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരുന്ന ചൊവ്വാഴ്ച മുഴുവൻ കടകളും അടച്ചിട്ട് സംഘടന പ്രതിഷേധിക്കും.

കൊറോണ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് എല്ലാ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് സമിതിയുടെ ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കിൽ വ്യാഴാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. ചൊവ്വാഴ്ച കടകൾ അടച്ച് പ്രതിഷേധിക്കുന്നതിന് പുറമേ സെക്രട്ടേറിയേറ്റിനു മുൻപിൽ നിരാഹാര സമരം സംഘടിപ്പിക്കുമെന്നും സമിതി അറിയിച്ചു.

സംസ്ഥാനത്ത് ലോക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇത് അംഗീകരിച്ചിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് സമിതി സമരത്തിനൊരുങ്ങുന്നത്.

Related Articles

Back to top button