KeralaLatestMusic

ശാന്തിഗിരി വിദ്യാഭവനിൽ ‘ശാന്തിഗിരി സ്കൂള്‍ ഓഫ് മ്യൂസിക്ക്’ ആരംഭിച്ചു

ശാന്തിഗിരി വിദ്യാഭവനില്‍ ഇനി കര്‍ണ്ണാടക സംഗീതം പഠിക്കാം

“Manju”

പോത്തൻകോട് :  ശാന്തിഗിരി വിദ്യാഭവനില്‍ ഇനി കര്‍ണ്ണാടക സംഗീതം പഠിക്കാം. ശാന്തിഗിരി വിശ്വസംസ്കൃതികലാരംഗത്തിന്റെ ആഭിമുഖ്യത്തിലാണ്  കേരളസംഗീതനാടക അക്കാഡമി അംഗീകാരത്തോടെയുള്ള  കര്‍ണ്ണാടക സംഗീതം – സര്‍ട്ടിഫിക്കേഷന്‍ കോഴ്സ്  ആരംഭിക്കുന്നത്. 2022 നവംബര്‍ 7 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉദ്ഘാടന യോഗത്തില്‍ പ്രശസ്ത സംഗീതജ്ഞ പ്രൊഫ.കെ.ഓമനക്കുട്ടി കര്‍ണ്ണാടക സംഗീതം സര്‍ട്ടിഫിക്കേഷൻകോഴ്സിന് തിരിതെളിയിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ജനനി കൃപ ജ്ഞാനതപസ്വിനി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വിശ്വസംസ്കൃതി കലാരംഗം ഇൻചാർജ് സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യം വഹിച്ചു. ‍ഡോ.ഓമനക്കുട്ടിയുടെ  മകളും സംഗീതജ്ഞയുമായ ഡോ.എം.കമലാ ലക്ഷ്മി ആശംസ അര്‍പ്പിച്ചു. ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്കൂള്‍ വൈസ് പ്രിൻസിപ്പാൾ എസ്.എം. സ്മിജേഷ് സ്വാഗതം ആശംസിച്ച യോഗത്തിന് വിശ്വസംസ്കൃതികലാരംഗം ഗവേണിംഗ് കമ്മിറ്റി ചുമതലക്കാരിയും പി.റ്റി.എ. പ്രതിനിധിയുമായ ബിന്ദു സുനില്‍ കൃതജ്ഞത രേഖപ്പെടുത്തി. ശാന്തിഗിരി വിശ്വസംസ്കൃതികലാരംഗം ഗവേണിംഗ് കമ്മിറ്റി, ഏരിയാ കമ്മിറ്റി ചുമതലക്കാര്‍, ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button