KeralaLatestMalappuram

പൊന്നാനിയിലെ ഗ്രാമ പഞ്ചായത്തുകളിൽ കൂടുതൽ കടകൾ തുറക്കാൻ അനുമതി

“Manju”

മലപ്പുറം: പൊന്നാനിയിലെ ഗ്രാമ പഞ്ചായത്തുകൾക്ക് കീഴിൽ 10 പലചരക്ക് കടകളും 8 പച്ചക്കറികളും തുറക്കും. 2 ഹോൾസെയിൽ കടകളും കന്നുകാലി തീറ്റ വിൽപ്പനക്കും വളം വിൽപ്പനക്കും ഓരോ കടകളും തുറക്കും.
പൊന്നാനി നഗരസഭയിൽ
25 പല ചരക്ക് കടകളും
10 പച്ചക്കറി കടകളും
4 ഹോൾസെയിൽ കടകളും തുറക്കും.
കൂടാതെ വളം വിൽപ്പനക്കും കന്നുകാലി തീറ്റ വിൽപ്പനക്കും ഓരോ കടകളും തുറക്കും. പൊന്നാനി താലൂക്കിലെ പ്രത്യേക സാഹചര്യത്തിൽ തിരൂർ ആർ ഡി ഒ ക്ക് പ്രത്യേക ചുമതലയും നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു.പൊന്നാനി നഗരസഭ കാര്യാലയത്തിൽ നടന്ന യോഗത്തിൽ
ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം , എ ഡി എം മെഹറലി, ജനപ്രതിനിധികൾ ,വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംബന്ധിച്ചു.
പി.വി.എസ്

Related Articles

Back to top button