Uncategorized

വിജയക്കൊടി പാറിച്ച് മിനി കൂപ്പറിലെത്തിയ റീനുവും സച്ചിനും; ചരിത്രം കുറിച്ച് ‘പ്രേമലു’

“Manju”

വമ്പന്‍ താരങ്ങളില്ലാതെ യുവത്വത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററില്‍ വിജയക്കൊടി പാറിച്ച പ്രേമലു കഴിഞ്ഞ ദിവസമാണ് 100 കോടി ക്ലബിലേക്ക് കുതിച്ച് കയറിയത്. മികച്ച പ്രകടനം കാഴ്ച്ചവെച്ച് പ്രേമലു തെന്നിന്ത്യയില്‍ ഇടം നേടുമ്പോള്‍ കേരളത്തിലും ഹാഫ് സെഞ്ചുറി അടിച്ചു മുന്നേറുകയാണ്.

52.7 കോടി രൂപയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രമായി ചിത്രം നേടിയിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലിമുരുകന്‍, ലൂസിഫര്‍, 2018, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകളാണ് ഇതിന് മുന്നേ 100 കോടി ക്ലബില്‍ ഇടം നേടിയത്. മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ കളക്ഷനെ പോലും ചുരുങ്ങിയ ദിവസം കൊണ്ട് പ്രേമലു തകര്‍ത്തിരുന്നു.

മൂന്ന് കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച അംഗീകാരമാണിത്. നസ്‌ലിനും മമിതയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും ശ്രദ്ധ നേടിയ താരങ്ങളാണ്. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നല്‍കുന്നു. സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം പ്രശസ്ത സംവിധായകന്‍ എസ് എസ് രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയക്കാണ്.

Related Articles

Back to top button