IndiaInternationalLatest

ചൈനീസ്‌ ഊര്‍ജ ഉപകരണങ്ങള്‍ക്കും നിയന്ത്രണം

“Manju”

സിന്ധുമോള്‍ ആര്‍

 

കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ചൈനയില്‍നിന്ന് ഊര്‍ജ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ചൈന, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഊര്‍ജഉപകരണങ്ങളും അനുബന്ധ ഘടകങ്ങളും വിശദമായി പരിശോധിച്ചശേഷമേ ഇറക്കുമതിക്ക് അനുമതി നല്‍കൂവെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍ കെ സിങ് പറഞ്ഞു.

ഇത്തരം ഇറക്കുമതികളുടെ മറവില്‍ ചിലപ്പോള്‍ രാജ്യത്തെ മുഴുവന്‍ ഇരുട്ടിലാക്കാനുള്ള ശ്രമങ്ങളും ഉണ്ടായേക്കാമെന്ന്- മന്ത്രി ആരോപിച്ചു. സംസ്ഥാന വൈദ്യുതി മന്ത്രിമാരുമായുള്ള ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന വിതരണ കമ്പനികള്‍ ചൈനീസ് കമ്പനികളില്‍നിന്നും ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

നമ്മള്‍ ഇവിടെ എല്ലാ സാധനവും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍, 71,000 കോടി രൂപയുടെ ഊര്‍ജ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നു. ഇതില്‍ 21,000 കോടിയുടെയും ചൈനയില്‍നിന്നാണ്. ചൈന, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ വന്‍തുകയ്ക്ക് ഇറക്കുമതി ചെയ്യുന്ന നടപടി അംഗീകരിക്കാനാകില്ല. നമ്മുടെ രാജ്യത്തിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന്, നമ്മുടെ സൈനികരെ വധിക്കുന്ന രാജ്യങ്ങള്‍ക്ക് ഗുണമുണ്ടാക്കുന്ന നടപടി നമ്മുടെ ഭാഗത്തുനിന്നുണ്ടാകരുത്. നേരത്തെ ടിക്ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു. ചൈനീസ് കമ്പനികളില്‍നിന്നും ടെലികോം ഉപകരണങ്ങള്‍ വാങ്ങരുതെന്ന് ബിഎസ്‌എന്‍എല്ലിനും നിര്‍ദേശം നല്‍കിയിരുന്നു.

Related Articles

Back to top button