Sports

ഫിഫ ലോകകപ്പ് യോഗ്യത; ഇന്ത്യ നാളെ ഖത്തറിനെ നേരിടും

“Manju”

ദോഹ: 2022 ലെ ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള യോഗ്യതാ മത്സരത്തിൽ ഇന്ത്യ നാളെ ആതിഥേയരായ ഖത്തറിനെ നേരിടും. നാളെ രാത്രി ഇന്ത്യൻ സമയം 10.30 ന് ദോഹയിലെ ജെസിൻ ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഖത്തർ ലോകകപ്പ്, എഎഫ്‌സി ഏഷ്യൻ കപ്പ് എന്നിവയ്ക്ക് വേണ്ടിയുള്ള മൂന്ന് യോഗ്യതാ മത്സരങ്ങളാണ് നടക്കുന്നത്. കൊറോണയുട പശ്ചാത്തലത്തിൽ ഹോം എവേ ഫോർമാറ്റ് ഒഴിവാക്കി മത്സരങ്ങൾ പൂർണമായും ദോഹയിലാണ് നടത്തുന്നത്.

28 അംഗ ഇന്ത്യൻ ദേശീയ ടീം സ്‌ക്വാഡ് മെയ് പകുതിയോടെ തന്നെ ദോഹയിൽ എത്തിയിരുന്നു. മെയ് 15 മുതൽ ഡൽഹിയിൽ ടീം ഹോട്ടലിൽ ബയോ ബബിളിന് കീഴിലായിരുന്നു താരങ്ങളെല്ലാം. ഗ്രൂപ്പ് ഇയിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റാണ് ഇന്ത്യ ഇതുവരെ നേടിയിട്ടുള്ളത്. ജൂൺ 7ന് ബംഗ്ലാദേശിനെയും ജൂൺ 15ന് അഫ്ഗാനിസ്ഥാനെയും ഇന്ത്യ നേരിടും.

28 അംഗ ഇന്ത്യൻ സ്ക്വാഡ് :

ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, അമൃന്ദർ സിംഗ്, ധീരജ് സിംഗ്.

പ്രതിരോധനിര: പ്രീതം കോട്ടാൽ, രാഹുൽ ഭെകെ, നരേന്ദർ ഗലോട്ട്, ചിംഗ്‌ലെൻസാന സിംഗ്, സന്ദേഷ് ജിംഗൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, സുഭാഷിഷ് ബോസ്

മധ്യനിര: ഉദാന്ത സിംഗ്, ബ്രാൻഡൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാക്കോ, റൗളിൻ ബോർജസ്, ഗ്ലാൻ മാർട്ടിൻസ്, അനിരുദ്ധ് ഥാപ്പ, പ്രണോയ് ഹാൽഡർ, സുരേഷ് വാങ്ജാം, ലാലെങ്‌മാവിയ റാൽട്ടെ, സഹൽ അബ്ദുൾ സമദ്, മുഹമ്മദ് യാസിർ, ലാലിയാൻസുവാല,

മുന്നേറ്റനിര: ഇഷാൻ പണ്ഡിറ്റ, സുനിൽ ഛേത്രി, മൻ‌വീർ സിംഗ്.

Related Articles

Back to top button