IndiaLatest

ശബളം ആവശ്യപ്പെട്ട ജോലിക്കാരിയെ നായയെ വിട്ട് കടിപ്പിച്ചു;

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ശബളം ആവശ്യപ്പെട്ട ജോലിക്കാരിയെ നായയെ വിട്ട് കടിപ്പിച്ച കേസില്‍ സ്‌പാ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ മാല്‍വിയ നഗര്‍ പ്രദേശത്താണ് സംഭവം. സ്‌പാ ഉടമ രജനിയെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. നായയുടെ അക്രമത്തില്‍ പരിക്കേറ്റ ജീവനക്കാരി സപ്‌നക്ക് (39) മുഖത്തും കഴുത്തിലുമായി ഗുരുതര പരിക്കേറ്റിട്ടുണ്ട്.

ലോക്ക് ഡൗണിന് ഒന്നരമാസം മുന്‍പ് രജനിയുടെ സ്‌പാ സെന്‍ററില്‍ ജോലി ചെയ്തിരുന്ന സപ്ന മാര്‍ച്ച്‌ 22ന് ജോലി ഉപേക്ഷിച്ചു. ജൂണ്‍ 11ന് വേതനം ആവശ്യപ്പെട്ട സപ്‌നയെ രജനി തന്‍റെ കിര്‍കി എക്സ്റ്റന്‍ഷനിലെ വീട്ടിലേക്ക് വിളിച്ച്‌ വരുത്തുകയും അവിടെ ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

ഇത് വിസമ്മതിച്ച സപ്‌നയെ ഭീഷണിപ്പെടുത്തുകയും നായയെ അഴിച്ച്‌ വിട്ട് കടിപ്പിക്കുകയുമായിരുന്നു.സപ്‌നയുടെ നിലവിളി കേട്ട് എത്തിയ ആളുകള്‍ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ജൂലായ് രണ്ടിന് മാല്‍വിയ നഗര്‍ പൊലീസ് സ്റ്റേഷനില്‍ സപ്‌ന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button