IndiaLatest

കരോളിനാ മാരിന്‍ ഒളിംപിക്സ് ഉള്‍പ്പടെയുള്ള തന്റെ മെഡലുകള്‍ ആരോഗ്യ പ്രവര്‍ത്തര്‍ക്ക് നല്‍കും

“Manju”

ശ്രീജ.എസ്

ഒളിംപിക്‌സില്‍ ഉള്‍പ്പെടെ നിരവധി മെഡലുകള്‍ അക്കൗണ്ടിലുള്ള ബാഡ്മിന്റണ്‍ സൂപ്പര്‍ താരം കരോളിനാ മാരിന്‍ കോവിഡിനെതിരേ പോരാടുന്ന സ്‌പെയിനിലെ ആരോഗ്യ പ്രവര്‍ത്തര്‍ക്കായി തന്റെ മെഡലുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ്.

എന്റെ മെഡലുകള്‍ കൊവിഡിനെതിരേ പോരാടുന്ന സ്‌പെയിനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നല്‍കാന്‍ തയ്യാറാണ്. അവരാണ് യഥാര്‍ത്ഥ ഹീറോകള്‍. അവര്‍ എല്ലാ പിന്തുണയും ബഹുമാനവും അര്‍ഹിക്കുന്നുവെന്നു. കരോളിന ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ ബാഴ്‌സലോണയിലെ സാനിറ്റാസ് സിമാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം കരോളിന പ്രവര്‍ത്തിച്ചിരുന്നു.

100 വയസുള്ള രോഗിയെ വരെ കോറോണമുക്തമാക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇത് വലിയ പ്രചോദനമായി. അവരോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. കരോളിന പറഞ്ഞു.

2016ലെ റിയോ ഒളിംപിക്‌സിലെ സിംഗിള്‍സില്‍ സ്വര്‍ണ മെഡല്‍ കരോളിനയ്ക്കായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണ്ണവും കരോളിനയുടെ പേരിലുണ്ട്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ കരോളിന നിലവില്‍ ആറാം സ്ഥാനത്താണ്. കരിയറില്‍ 381 ജയം സ്വന്തമാക്കിയ താരം കൂടിയാണ് കരോളിന.

Related Articles

Back to top button