Latest
വാക്സിനേഷന് തിരക്ക്; വാര്‍ഡ് തല സമിതികളെ രൂപീകരിച്ചു
വാക്സിനേഷന് കേന്ദ്രങ്ങളില്‍ തിരക്കൊഴിവാക്കാന്‍ വാര്‍ഡ് സമിതികള്‍ക്ക് ഫലപ്രദമായി ഇടപെടാനാവണമെന്ന് മുഖ്യമന്ത്രി .സ്വകാര്യലാബുകളിലും വാക്സിനേഷന് കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിരക്ക് അനുഭവപ്പെടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി . ശവശരീരം മാനദണ്ഡം പാലിച്ച് മറവ് ചെയ്യാനുള്ള സഹായം വാര്‍ഡ് തല സമിതി നല്‍കണം. പള്‍സ് ഓക്സിമീറ്ററുകള്‍ ശേഖരിച്ച് അതിന്റെ ഒരു പൂളുണ്ടാക്കാനും വാര്‍ഡ് തല സമിതി നേതൃത്വം നല്‍കണം. അതേസമയം,കൊവിഡ് അതിതീവ്ര വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അനാവശ്യ ഭീതി പരത്തുന്ന സന്ദേശം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി.ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പ്പെടുന്നവര് പൊലീസിനെയോ ജില്ലാ ഭരണകൂടത്തെയോ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു .