IndiaLatest

മുബെയില്‍ കൊവിഡ് ആശങ്ക ഉയരുമ്പോള്‍ വൈറസിനെ പിടിച്ചു കെട്ടി ധാരാവി

“Manju”

സിന്ധുമോള്‍ ആര്‍

 

മുബെയ്: കൊവിഡ് കേസുകള്‍ ഓരോ ദിവസവും മഹാരാഷ്ട്രയില്‍ വര്‍ദ്ധിക്കുകയാണ്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയെ മറികടന്നിരിക്കുകയാണ് ഇപ്പോള്‍ മുബെയ് നഗരം. എന്നാല്‍ ആളുകള്‍ തിങ്ങി താമസിക്കുന്ന കൊവിഡ് പടരാന്‍ എല്ലാ സാധ്യതകളും ഉള്ള ധാരാവിയില്‍ രോഗികളുടെ എണ്ണം കുറയുകയാണ്. ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് ഒരു കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മുബെയ് നഗരത്തില്‍ 85,724 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 4,938 മരണങ്ങള്‍ ആണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ധാരാവി പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ വളരെ മുന്നിലാണ്.

ജനസാന്ദ്രത കൂടുതലുള്ള പ്രദേശത്ത് ഇപ്പോള്‍ വൈറസ് കേസുകളുടെ എണ്ണം കുറവാണ്. കഴിഞ്ഞമാസമാണ് അവസാനമായി ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തത്. കുറഞ്ഞ വരുമാനത്തില്‍ പരിമിതമായ സൗകര്യത്തിലാണ് ധാരാവിയിലെ ജനങ്ങള്‍ ജീവിക്കുന്നത്. മുംബെയ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം നഗരത്തില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. നഗരത്തില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 67 ശതമാനമാണ്. ജൂലൈ ഒന്നിനു ശേഷം ദിവസേന ആയിരത്തില്‍ അധികം കേസുകളാണ് മുബെയ് നഗരത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. സമ്പര്‍ക്കത്തിലൂടെയാണ് കൂടുതലായും നഗരത്തില്‍ രോഗം പടരുന്നത്.കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും 1,18,558 പേര്‍ക്ക് സുഖം പ്രാപിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 5,134 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 224 മരണങ്ങള്‍ ആണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

2.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ 6.5 ലക്ഷം ആളുകള്‍ താമസിക്കുന്ന ധാരാവിയില്‍ ആണ് ഇപ്പോള്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെയാണ് ഒരു പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര തലസ്ഥാനമായ മുംബെയില്‍ സ്ഥിരമായി കൊവിഡ് കേസുകളുടെ എണ്ണം ഉയരുമ്പോഴും ധാരാവിയില്‍ കേസുകളുടെ എണ്ണം കുറയുകയാണ്. ജനസാന്ദ്രത കൂടുതലുള്ള ഈ പ്രദേശത്ത് ഇപ്പോള്‍ കൊവിഡ് കേസുകള്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത് വലിയ ആശ്വാസമാണ്. കഴിഞ്ഞ മൂന്ന് മാസം കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായിരുന്നു ധാരാവിയില്‍. ഇടുങ്ങിയ പാതകളും തൊട്ടടുത്ത് വീടുകളുള്ള പ്രദേശമാണ് ധാരാവി. കര്‍ശനമായ ലോക്ക് ഡൗണ്‍ നടപ്പിലാക്കുകയും അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള യാത്രകള്‍ തടയുകയും ചെയ്തു. സാമൂഹിക അകലം പാലിക്കാനുള്ള സ്ഥലം ധാരാവില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ വൈറസിനെതിരെ പോരാടാന്‍ അവര്‍ നിയന്ത്രങ്ങള്‍ കര്‍ശനമായി പാലിച്ചു.

Related Articles

Back to top button