KeralaLatest

സുഭിക്ഷ കേരളം: നെടുമങ്ങാട്ട് 55 ഏക്കറിൽ കൃഷിയിറക്കും

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഉത്ഘാടനം ചെല്ലാം കോട് ഒരുമ കർഷക കൂട്ടായ്മയുടെ ഒരേക്കർ സ്ഥലത്ത് കൃഷിയിറക്കിക്കൊണ്ട് നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നിർവഹിച്ചു.ഇതോടൊപ്പം തീമത്തിയോസിൻ്റെ പാട്ടത്ത് നെൽക്കൃഷിയും ചെയർമാൻ ഉത്ഘാടനം ചെയ്തു.

പദ്ധതിയുടെ ഭാഗമായി 10 ഏക്കർ സ്ഥലത്ത് പച്ചക്കറിയും നെൽകൃഷിയുമൾപ്പടെ 55 ഏക്കർ സ്ഥലത്താണ് കൃഷിയിറക്കുക. ഉത്ഘാടന ചടങ്ങിൽ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.മധു, ആരോഗ്യ സ്റ്റാ: കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ, നഗരസഭ സെക്രട്ടറി നാരായണൻ സ്റ്റാലിൻ, കൃഷി ഫീൽഡ് ആഫീസർ സജി ,ഒരുമ കർഷക കൂട്ടായ്മ പ്രസിഡൻ്റ് ഏ.എസ്.ഹരി എന്നിവരും പങ്കെടുത്തു.

Related Articles

Back to top button