IndiaInternationalLatest

മുകേഷ് അംബാനി; ലോക കോടീശ്വരന്‍മാരില്‍ എട്ടാം സ്ഥാനത്ത്

“Manju”

ശ്രീജ.എസ്

 

മുംബൈ: ലോക കോടീശ്വരന്മാരില്‍ വാറന്‍ ബഫറ്റിനെയും പിന്നിലാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. ബഫറ്റിനെ ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളി എട്ടാം സ്ഥാനമാണ് ബ്ലൂംബര്‍ഗിന്റെ ലോക കോടീശ്വരന്മാരുടെ പട്ടികയി അംബാനി സ്വന്തമാക്കിയത്. മുകേഷ് അംബാനിയുടെ മൊത്തം ആസ്തി 68.3 ബില്യണ്‍ ഡോളറാണ്. വാറന്‍ ബഫറ്റിന്റേതാകട്ടെ 67.9 ബില്യണ്‍ ഡോളറും. സ്വത്ത് വര്‍ധിച്ചതോടെ കോടീശ്വരന്മാരുടെ ആദ്യ പത്തില്‍പ്പെടുന്ന ഒരൊറ്റ ഏഷ്യക്കാരനായി 63 കാരനായ അംബാനി മാറി. അതേസമയം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 290 കോടി ഡോളര്‍ നല്‍കിയതാണ് വാറന്‍ ബഫറ്റ് പിന്നിലാകാന്‍ കാരണം. മാര്‍ച്ചിലെ റിലയന്‍സിന്റെ ഓഹരി വില ജൂലായിലെത്തിയപ്പോല്‍ ഇരട്ടിയിലേറെയായതാണ് അംബാനിക്ക് ഗുണമായി.

Related Articles

Back to top button