KeralaLatest

മലക്കപ്പാറയിൽ ഒറ്റപ്പെട്ടവർക്ക് റേഷൻ എത്തിച്ച് പൊലീസ്

“Manju”

സംസ്ഥാന അതിർത്തിയായ മലക്കപ്പാറ എൻസി മേഖലയിൽ ഒറ്റപ്പെട്ട് താമസിക്കുന്ന തോട്ടം തൊഴിലാളികൾക്ക് റേഷൻ സാധനങ്ങൾ എത്തിച്ച് നൽകി മലക്കപ്പാറ പൊലീസ്.

തമിഴ്‌നാട് വാകമല എസ്റ്റേറ്റിൽ നിന്ന് സ്ഥിരം ജോലിക്കെത്തിയ 13 കുടുംബങ്ങളാണ് പുറം ലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ട് അതിർത്തിയിൽ കഴിയുന്നത്. ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ചിരുന്നത് വാൽപ്പാറയിൽ നിന്നായിരുന്നു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ഇടവഴികൾ കമ്പി വേലി കെട്ടി അടയ്ക്കുകയും ചെയ്തതോടെ ഇവരുടെ പുറം ലോകത്തേക്കുള്ള വഴികളെല്ലാം അടഞ്ഞു.

Related Articles

Leave a Reply

Back to top button