IndiaKeralaLatest

വോട്ടവകാശം വിനിയോഗിച്ചവര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

“Manju”

ജനാധിപത്യത്വത്ത അര്‍ഥവത്താക്കാന്‍ പ്രാപ്തരാക്കും വിധം അതിന്‍്റെ സത്തയെ ഉയര്‍ത്തിപ്പിടിച്ച നാടാണ് കേരളമെന്നും. ഉന്നതമായ ജനാധിപത്യ ബോധത്തോടെ വോട്ടവകാശം വിനിയോഗിച്ച എല്ലാവര്‍ക്കും നന്ദിയറിയിച്ച്‌ മുഖ്യമന്ത്രി.

ഇവിടെ ജനാധിപത്യം വാഴും. മതേതരത്വം പുലരും. പുരോഗതിയുടെ പാതയിലൂടെ നമ്മള്‍ ഇനിയും മുന്നോട്ടു പോകും എന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളത്തില്‍ പോളിംഗ് പുര്‍ത്തിയായിരിക്കുകയാണ്, മുഖ്യമന്ത്രി പിണറായി ആര്‍.സി.അമല ബേസിക് സ്കൂളില്‍ എത്തി ആ ഉത്തരവാദിത്വം നിര്‍വഹിച്ചു. ഈ തിരഞ്ഞെടുപ്പില്‍ കേരളം ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് അദേഹം വോട്ട് രേഹപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ഇപ്പോള്‍ വോട്ടവകാശം വിനിയോഗിച്ചവര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി ഫെയ്സ് ബുക്കില്‍ കേരള ജനതയ്ക്ക് നന്ദി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ജനാധിപത്യത്തില്‍ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട കടമയാണ് വോട്ടവകാശം വിനിയോഗിക്കുക എന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇടം നേടാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിത്. കേരളത്തെ ഇടതുപക്ഷം നയിക്കുമെന്ന് ജനങ്ങള്‍ ഇതിനോടകം തീരുമാനമെടുത്തു കഴിഞ്ഞതാണ്. ഇവിടെ ജനാധിപത്യം വാഴും. മതേതരത്വം പുലരും. പുരോഗതിയുടെ പാതയിലൂടെ നമ്മള്‍ ഇനിയും മുന്നോട്ടു പോകും. ഇന്ന്, ഇടതുപക്ഷത്തിനു വോട്ടു രേഖപ്പെടുത്തിക്കൊണ്ട് കേരളം അത് ഉറപ്പിക്കും.

 

Related Articles

Back to top button