InternationalLatest

ഫോണിനൊപ്പം ഇനി സൗജന്യമായി ചാര്‍ജര്‍ നല്‍കില്ലെന്ന് സാംസംഗ്‌

“Manju”

ശ്രീജ.എസ്

മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഇ വേസ്റ്റുകളുടെ ആധിക്യം. ഈ സാഹചര്യത്തില്‍ ഇലക്‌ട്രോണിക്സ് ഭീമനായ സാംസങ്ങ് ഒരു പുതിയ തീരുമാനം എടുത്തിരിക്കുകയാണ്. ഇനി മുതല്‍ തങ്ങള്‍ വില്‍ക്കുന്ന മൊബൈല്‍ ഫോണുകള്‍ക്ക് സൗജന്യമായി ചാര്‍ജര്‍ നല്‍കില്ലെന്നാണ് സാംസങ്ങിെന്‍റ തീരുമാനം.

വീടുകളില്‍ ചാര്‍ജറുകള്‍ കുമിഞ്ഞുകൂടുന്നതായും അതിനാല്‍തന്നെ ചാര്‍ജര്‍ നിര്‍ബന്ധമില്ലെന്നുമാണ് കമ്പനിയുടെ വിലയിരുത്തല്‍. ആവശ്യമുള്ളവര്‍ പണംകൊടുത്ത് വാങ്ങട്ടെ എന്നും സാംസങ്ങ് പറയുന്നു. അതേസമയം, ചിലവുകുറക്കല്‍ ആണ് കമ്പനിയുടെ പ്രധാന ലക്ഷ്യമെന്നും റിപ്പോര്‍ട്ടുണ്ട്. ഫൈവ് ജി ഫോണുകള്‍ നിര്‍മിക്കുന്നതിന് കൂടുതല്‍ പണം മുടക്കേണ്ട സ്ഥിതിയും നിലവിലുണ്ട്. ചാര്‍ജറുകള്‍ ഒഴിവാക്കാനുള്ള മറ്റൊരു കാരണം വയര്‍ലെസ്സ് ചാര്‍ജറുകളുടെ കടന്നുവരവാണ്. സാമ്പത്തികമായി മെച്ചപ്പെട്ട രാജ്യങ്ങളില്‍ മിക്ക വീടുകളിലും വയര്‍ലെസ്സ് ചാര്‍ജറുകളുണ്ട്.അവര്‍ക്ക് എല്ലാ ഫോണുകള്‍ക്കൊപ്പവും ചാര്‍ജര്‍ നല്‍കേണ്ടതില്ല.
നേരത്തെ, സാംസങ്ങിന്റെ എതിരാളിയായ ആപ്പിളും തങ്ങളുടെ ഐഫോണ്‍ 12ല്‍ ചാര്‍ജര്‍ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Related Articles

Back to top button