EntertainmentLatest

യുട്യൂബില്‍ തരംഗമായി ‘എന്നാലും ശരത്’

“Manju”

ബാലചന്ദ്ര മേനോന്റെ എന്നാലും ശരത് എന്ന സിനിമ യുട്യൂബില്‍ തരംഗമാകുന്നു. 2018ല്‍ തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്‌തെങ്കിലും പ്രളയത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ആ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.എന്നാല്‍ ആ സിനിമ ബാലചന്ദ്രമേനോന്‍ സ്വന്തം യു ട്യൂബിലൂടെ റിലീസ് ചെയ്തതോടെ പ്രേക്ഷകര്‍ അതിനെ ഏറ്റെടുത്തിരിക്കുകയാണ്. വെറും 15 ദിവസം കൊണ്ട് രണ്ടുലക്ഷത്തോളം പ്രേക്ഷകരാണ് സിനിമ കണ്ടത്.
സിനിമ തിയേറ്ററുകളില്‍ എത്തിച്ച സമയം വെള്ളപ്പൊക്കമായിരുന്നു. പിന്നീട് മറ്റുപല കാരണങ്ങളാല്‍ സിനിമ നാലുവര്‍ഷം കോള്‍ഡ് സ്‌റ്റോറേലിജാലിയിരുന്നു. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്ന ചിന്ത വന്നപ്പോഴാണ് അടുത്തൊരു സിനിമ ചെയ്യുന്നതിനു മുമ്ബ് എന്നാലും ശരത്ത് പൊതുജന സമക്ഷം കാണിക്കണമെന്ന ആഗ്രഹം ബാലചന്ദ്ര മേനോന് ഉണ്ടായത്. മലയാള സിനിമയില്‍ അദ്ദേഹം എത്തിയിട്ട് 47 വര്‍ഷമായി. അദ്ദേഹം ചെയ്ത 37 സിനിമകളില്‍ ഒന്നുപോലും ജനങ്ങള്‍ കാണാതെ പോയിട്ടില്ല. അതായത് ഒരു സിനിമ പോലും പെട്ടിക്കകത്ത് ഇരുന്നിട്ടില്ല എന്നര്‍ത്ഥം. ജനങ്ങളോടുള്ള പ്രതിബദ്ധത കാരണമാണ് ഈ സിനിമ യു ട്യൂബില്‍ റിലീസ് ചെയ്യാന്‍ ബാലചന്ദ്ര മേനോന്‍ തീരുമാനിച്ചതിനു പിന്നിലെ പ്രധാന കാരണം.
എന്നാലും ശരത്ത് തന്റെ യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യാന്‍ തീരുമാനിച്ച സമയം പലരും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു. സിനിമയ്ക്ക് റീച്ച്‌ കുറയുമെന്നായിരുന്നു പലരും പറഞ്ഞത്. ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്ന സമയത്താണ് സിനിമ റിലീസ് ചെയ്യുന്നതെന്നും ഈ സമയം ആരെങ്കിലും സിനിമ കാണുമോ എന്നുവരെ ചോദിച്ചവരുണ്ട്. മറ്റുചിലരാകട്ടെ പുതുമുഖങ്ങളാണ് സിനിമയിലുള്ളതെന്നും താരമൂല്യമുള്ള ആരുംതന്നെയില്ലെന്നും അങ്ങനെയുള്ള സാഹചര്യത്തില്‍ സിനിമ യു ട്യൂബില്‍ ഇട്ടാല്‍ ആരും കാണില്ലെന്നായിരുന്നു പറഞ്ഞത്.
പലരും നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചപ്പോഴും ബാലചന്ദ്ര മേനോന്റെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയായിരുന്നു. 47 വര്‍ഷത്തിനിടയില്‍ തനിക്കു മാത്രമായി പ്രേക്ഷകരെ വാര്‍ത്തെടുത്ത സംവിധായകന്‍ കൂടിയാണ് ബാലചന്ദ്ര മേനോന്‍. അതുകൊണ്ടുതന്നെ എന്നാലും ശരത് എന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് ബാലചന്ദ്ര മേനോന് വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം തെറ്റിയില്ലെന്നു തെളിയിക്കുന്നതാണ് വെറും 15 ദിവസം കൊണ്ടു രണ്ടുലക്ഷത്തോളം പ്രേക്ഷകര്‍ ഈ സിനിമ കണ്ടു എന്നു പറയുന്നത്. പല സിനിമകളും തിയേറ്ററുകളില്‍ റിലീസ് ചെയ്യുമ്ബോള്‍ ആദ്യ ഷോയ്ക്കു പോലും 15ഉം 20 പേര്‍ മാത്രമാണ് കാണാനെത്തുന്നത്. ചിലപ്പോള്‍ ആളുകള്‍ എത്താത്തതു കാരണം ഷോ നടക്കാതെ വന്ന സിനിമകളുമുണ്ട്. എന്നാല്‍ ഫുട്‌ബോള്‍ ലോകകപ്പിനിടയിലും യു ട്യൂബില്‍ രണ്ടുലക്ഷം പ്രേക്ഷകര്‍ ഈ സിനിമ കണ്ടു എന്നു പറയുന്നത് ബാലചന്ദ്ര മേനോന്റെ തിരിച്ചുവരവ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു എന്നുതന്നെയാണ് അര്‍ത്ഥമാക്കുന്നത്.
സാധാരണ ഗതിയില്‍ കുടുംബ സംവിധായകനെന്നാണ് ബാലചന്ദ്ര മേനോനെ അറിയപ്പെട്ടിരുന്നത്. അത്തരത്തില്‍ അദ്ദേഹം എടുത്തിട്ടുള്ള എല്ലാ ചിത്രങ്ങളുടെയും പ്രമേയം ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. എന്നാലും ശരത്ത് എന്ന ചിത്രത്തില്‍ തനി കുടുംബ സംവിധായകന്‍ എന്ന മേലങ്കി മാറ്റി ഇപ്പോഴത്തെ ട്രെന്‍ഡിനൊപ്പം നില്‍ക്കുന്ന ബാലചന്ദ്ര മേനോനെയാണ് കാണാന്‍ സാധിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. സിനിമയുടെ കമന്റ് ബോക്‌സില്‍ നിറയുന്ന കമന്റുകളെല്ലാം അത്തരത്തിലുള്ളതാണ്. പുതിയ തലമുറയുടെ രീതികളും ശീലുകളും മനസിലാക്കുന്ന ഒരു ന്യൂജന്‍ ഡയറക്ടറുടെ റോളാണ് അദ്ദേഹം ഈ സിനിമയില്‍ എടുത്തിരിക്കുന്നത്.

Related Articles

Back to top button