LatestThiruvananthapuram

വെഞ്ഞാറമൂട് മല്‍സ്യവ്യാപാരം നടത്തിവന്ന സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്നുമുതല്‍ റാപ്പിഡ് ടെസ്റ്റ്

“Manju”

കൃഷ്ണകുമാർ സി

കല്ലറ: കല്ലറ പാങ്ങോട് പ്രദേശങ്ങളിൽ അഞ്ചുതെങ്ങില്‍ നിന്നെത്തി മല്‍സ്യവില്‍പ്പന നടത്തി വന്ന കുടുംബത്തിലെ അന്‍പത്തിയെട്ട് കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കല്ലറ ബിവറേജിയസ് കോര്‍പ്പറേഷനു സമീപം മല്‍സ്യകച്ചവടം നടത്തിവന്ന സ്ത്രീക്ക് ആണ് രോഗം സ്ഥിതീകരിച്ചത്. മുപ്പത്തിമൂന്ന്കാരിയായ മകളും ഇരുപത്തിയെട്ടുകാരനായ മകനും ഇവരോടൊപ്പം കച്ചവടത്തിനെത്താറുണ്ട്. ഇക്കഴിഞ്ഞ എട്ടാം തീയതി കല്ലറയില്‍ കച്ചവടം നടത്തിവരവേ കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് മകനും മകളും ചേര്‍ന്ന് അഞ്ച് തെങ്ങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിതീകരിച്ചത്.

ഇവരോടൊപ്പമുള്ള മകള്‍ പാങ്ങോട് മാര്‍ക്കറ്റിലാണ് കച്ചവടം നടത്താറുള്ളത്. മല്‍സ്യ വ്യാപാരിക്ക് കൊവിഡ് സ്ഥിതീകരിച്ചതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. ദിവസവും നൂറുകണക്കിനു പേരാണ് ഇവരില്‍ നിന്നും മല്‍സ്യം വാങ്ങുന്നത്. സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്നറിയുന്നതിനുവേണ്ടി ഇവരുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് വേണ്ടി ഇന്ന് മുതല്‍ റാപ്പിഡ് ടെസ്റ്റ് നടത്തും.

കല്ലറ ശരവണാ ആഡിറ്റോറിയത്തിലാണ് രാവിലെ 9 മുതല്‍ ടെസ്റ്റ് നടത്തുന്നത്. ജൂലൈ 1 മുതല്‍ 9 വരെ ഇവരില്‍ നിന്നും മല്‍സ്യം വാങ്ങിയവര്‍ 8848750573, 9961987555 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് പാങ്ങോട് പൊലിസ് അറിയിച്ചു. മകളുടേയും മകന്റേയും സ്രവ പരിശോധനയുടെ ഫലം കൂടി വന്നാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ നിരീക്ഷണ സൗകര്യമേര്‍പ്പെടുത്തുന്നതിനുവേണ്ടി കല്ലറ ഗവ. വി.എച്ച്.എസ്.എസും മിതൃമ്മലയിലെ സ്‌കൂളുകളും തയ്യാറാക്കിയിട്ടുണ്ട്.

Related Articles

Back to top button