KasaragodKeralaLatest

ഹയർ സെക്കൻ്ററി പരീക്ഷയിൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ 3 വിദ്യാർഥികൾക്ക് മുഴുവൻ മാർക്ക്

“Manju”

അനൂപ് എം സി

കാസർഗോഡ്:ഹയർ സെക്കൻ്ററി പരീക്ഷയിൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ 3 വിദ്യാർഥികൾക്ക് മുഴുവൻ മാർക്ക് ‘ കൊറോണക്കാലത്ത് കടുത്ത മാനസിക സമ്മർദ്ദത്തിൽ എഴുതിയ പരീക്ഷയിൽ എല്ലാ വിഷയത്തിലും മുഴുവൻ മാർക്ക് നേടാൻ സാധിച്ചത് വിദ്യാർഥികളുടെ വിജയത്തിന് മാറ്റ് കൂട്ടുന്നു. സയൻസ് വിഷയത്തിൽ ഇന്ദ്രജ.ആർ.സുരേന്ദ്രൻ മികച്ച വിജയം നേടിയപ്പോൾ ഹരിതയും മാർഷലിൻ മാത്യുവും ഹ്യുമാനിറ്റീസ് വിഷയത്തിലാണ് മുഴുവൻ മാർക്കും നേടിയിട്ടുള്ളത്.

പ0നത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഇവർ മികവ് തെളിയിച്ചിട്ടുണ്ട്.സംസ്ഥാന – ജില്ലാ ക്വിസ് മൽസരങ്ങളിൽ നിറസാന്നിധ്യമായിട്ടുള്ള ഹരിത അക്ഷരമുറ്റം ഉൾപ്പെടെയുള്ള ക്വീസ് മൽസരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഹരിത ,മാർഷലിൻ, അഭിനവ് എന്നിവരുടെ ടീമിനാണ് കഴിഞ്ഞ വർഷത്തെ നിയമ പാഠം ക്വീസിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. നല്ലൊരു ഷട്ടിൽ പ്ലേയറായ മാർഷലിൻ ഗിറ്റാറിസ്റ്റ് കൂടിയാണ്.ഇന്ദ്രജ – മാർ ഷലിൻ ടീമിനാണ് സംസ്ഥാന ശാസ്ത്രമേളയിൽ ഇംപ്രവൈസ്ഡ് എക്സ്പീരിമെൻ്റിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.ഒരു സയൻസ് -ഹ്യുമാനിറ്റീസ് കൂട്ട്കെട്ട് എന്ന പേരിൽ മാധ്യമങ്ങളിൽ വന്നിരുന്നു. ഇന്ദ്രജ.ആർ .സുരേന്ദ്രൻ ബല്ല എൻ.എസ്.എസ് യൂണിറ്റിൻ്റെ വളണ്ടിയർ ലീഡർ കൂടിയാണ്. മൂവരും സിവിൽ സർവ്വീസ് മോഹവുമായി ബിരുദപനത്തിന് തയ്യാറെടുക്കുകയാണ്.

തായന്നൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക ധനലക്ഷ്മിയുടെയും കാഞ്ഞങ്ങാട് ബാർ അഭിഭാഷകൻ ഗംഗാധര ൻ്റെയും മകളാണ് ഹരിത ‘കാഞ്ഞങ്ങാട് ബാർ അഭിഭാഷകൻ മാത്യുവിൻ്റെയും ആൻസിയുടെയും മകളാണ് മാർഷലിൻ മാത്യു.വി മുക്തഭടനും റെയിൽവെ ജീവനക്കാരനുമായ സുരേന്ദ്രൻ്റെയും രജനിയുടെയും മകളാണ്
ഇന്ദ്രജ ആർ.സുരേന്ദ്രൻ

 

Related Articles

Back to top button