KeralaLatest

സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയില്‍

“Manju”

സിന്ധുമോള്‍ ആര്‍

 

കൊല്ലം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരെല്ലാം എത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പിന്നാലെ ഇന്നലെ ജില്ലയിലെ ഓഫീസുകള്‍ സാധാരണ നിലയിലായി. ജില്ലയ്‌ക്ക് പുറത്ത് താമസിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരും ഓഫീസിലെത്തിയതോടെ വിവിധ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ ജനങ്ങളുമെത്തി. കളക്ടറേറ്റ് വളപ്പിലെ റവന്യൂ ഡിവിഷണല്‍ ഓഫീസ് ഉള്‍പ്പെടെ എല്ലാ ഓഫീസുകളിലും ജീവനക്കാരുടെ ഹാജര്‍ നിലയില്‍ കുറവുണ്ടായിരുന്നില്ല. ചില ഓഫീസുകള്‍ക്ക് പുറത്ത് പൊതുജനങ്ങള്‍ അനുവാദമില്ലാതെ അകത്ത് കയറരുതെന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കൊല്ലം, പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര, കുന്നത്തൂര്‍, കരുനാഗപ്പള്ളി താലൂക്ക് ഓഫീസുകളും മിനി സിവില്‍ സ്റ്റേഷനുകളും സജീവമായി. ഒട്ടു മിക്ക വില്ലേജ് ഓഫീസുകളിലും പതിവില്‍ കൂടുതല്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. വസ്തുവിന്റെ കരമടയ്ക്കാന്‍ 150 മുതല്‍ 250 വരെ ജനങ്ങളെത്തിയ വില്ലേജ് ഓഫീസുകളും ജില്ലയിലുണ്ട്. കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും ഉറപ്പ് വരുത്തി കോടതികളുടെ പ്രവര്‍ത്തനവും പൂര്‍ണ തോതിലായി. കൊല്ലം നഗരസഭ, പുനലൂര്‍, പരവൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പിലാറ്റികള്‍, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലും എല്ലാ ജീവനക്കാരുമെത്തി. ജീവനക്കാരെല്ലാമെത്തി.

Related Articles

Back to top button