KeralaLatestThiruvananthapuram

കോവിഡ് സുരക്ഷ; പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രത്യേക അറിയിപ്പ്

“Manju”

കൃഷ്ണകുമാർ സി

മെഡിക്കൽ കോളജ് ജീവനക്കാരനായ വേങ്ങോട് ചേനവിള സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലും നന്നാട്ടുകാവ് വഴയ്ക്കാടു സ്വദേശിനി കോവിഡ് ചികിൽസയിലിരിക്കെ അക്ഷയ കേന്ദ്രത്തിലും സമീപ കടകളിൽ എത്തിയതായി വിവരം ലഭിച്ചതിനാലും സമൂഹ വ്യാപനം ഒഴിവാക്കാൻ പോത്തൻകോട് പഞ്ചായത്ത് അടിയന്തിര നടപടികൾ സ്വീകരിച്ചു.

1. കൊച്ചാലുംമൂട് മുതൽ തോന്നയ്ക്കൽ ഹൈസ്കൂൾ junction വരെ ഇരു വശങ്ങളിലുമുള്ള കച്ചവട സ്ഥാപനങ്ങളും വേങ്ങോട് പൊതു ചന്തയും ഉൾപ്പെടെ ഒരാഴ്ചത്തേക്ക് പൂർണമായും അടച്ചിടാൻ കർശന നിർദ്ദേശം

2 . തൊഴിലുറപ്പു പണികളും നിർത്തിവയ്പിച്ചു.

3. നന്നാട്ടുകാവ് സ്വദേശിനി സന്ദർശിച്ച അക്ഷയസെൻ്ററും സന്ദർശിച്ച കടകളും അടപ്പിച്ചു.

ആരോഗ്യ വിഭാഗം ജീവനക്കാരൻ വേങ്ങോട് ജംഗ്ഷനിൽ നിന്ന് സ്വകാര്യ ബസിൽ16-ാം മൈൽ ജംഗ്ഷനിലേക്ക് അവിടെ നിന്നും ആരോഗ്യ വിഭാഗത്തിൻ്റെ വാഹനത്തിലുമായിരുന്നു യാത്ര ജംഗ്ഷനിലും, പൊതു ചന്തയ്ക്കു മുന്നിലുമുള്ള പച്ചക്കറിക്കടകൾ, ഇറച്ചിക്കട, ബേക്കറി എന്നിവിടങ്ങളിൽ പോയിട്ടുണ്ട്. രണ്ടു ദിവസം ഓട്ടോറിക്ഷയിലും സഞ്ചരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറെയും കുടുംബത്തെയും ക്യാറൻ്റനിൽ പ്രവേശിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സമീപത്തെ ബന്ധുവീടും സന്ദർശിച്ചിട്ടുണ്ട്.

Related Articles

Back to top button