KeralaLatest

തൊഴിലാളികള്‍ക്കും, ഹോം നഴ്‌സുമാര്‍ക്കും പാസ്

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ സമയത്ത് അടിയന്തിര യാത്ര വേണ്ടവര്‍ക്ക് പാസ് നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം . പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പില്‍ പാസിന് അപേക്ഷിക്കാമെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പോല്‍ പാസിന്റെ സ്‌ക്രീന്‍ഷോട്ട് പരിശോധനാ സമയത്ത് കാണിച്ചാല്‍ മതിയാവും.. ദിവസ വേതന തൊഴിലാളികള്‍, ഹോം നഴ്‌സുമാര്‍ എന്നിവര്‍ക്ക് ലോക്ഡൗണ്‍ തീരുന്നത് വരെ പാസിന് അപേക്ഷിക്കാം. വളരെ അത്യാവശ്യക്കാര്‍ മാത്രമേ പാസിന് അപേക്ഷിക്കാവൂയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button